ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വൻറി20: ടിക്കറ്റ് വിൽപ്പന തുടങ്ങി
നാൽപതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളാവുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇത്തവണ അത്രയും കസേരകൾ ഉണ്ടാവില്ല
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വൻറി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന തുടങ്ങി. വിൽപനയുടെ ഉദ്ഘാടനം നടൻ സുരേഷ് ഗോപി നിർവഹിച്ചു. നാൽപതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളാവുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇത്തവണ അത്രയും കസേരകൾ ഉണ്ടാവില്ല. കുറെയധികം കസേരകൾക്ക് കേടുപാട് സംഭവിച്ചു. നേരത്തെ നടന്ന മത്സരങ്ങൾക്ക് ഈടാക്കിയതിനെക്കാൾ കൂടുതലാണ് ഇത്തവണ. ചിലവ് കുത്തനെ ഉയർന്നതുകൊണ്ടാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. അപ്പയർ ടയർ ടിക്കറ്റിന് 1500 രൂപയാണ്. വിദ്യാർഥികൾക്ക് അമ്പത് ശതമാനം ഇളവിൽ 750 രൂപക്ക് വാങ്ങാം. അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയെ ടിക്കറ്റ് വാങ്ങാൻ കഴിയൂ. ഒരു മെയിൽ ഐഡി ഉപയോഗിച്ച് മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. പവലിയന് 2750 രൂപയും കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം ആറായിരം രൂപയുമാണ്.
പേടിഎം ഇൻസൈഡർ വഴിയും അക്ഷയ കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ മാസം 28ന് നടക്കുന്ന മത്സരത്തിനായി ടീമുകൾ 26ാം തീയതി തിരുവനന്തപുരത്ത് എത്തും. മത്സരം കാണാനായി ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും എത്തുമെന്ന് കെസിഎ അറിയിച്ചു.
India-South Africa Twenty20 at Greenfield Stadium: Tickets on sale now