ടോസ് ലങ്കക്ക്, ബൗളിങ്‌ തെരഞ്ഞെടുത്തു; ഇലവനിൽ മാറ്റമില്ലാതെ ടീം ഇന്ത്യ

കളിച്ച ആറു മത്സരങ്ങളിൽ ആറിലും വിജയം കണ്ട ഇന്ത്യ അപരാജിത കുതിപ്പ് തുടരാൻ ഒരുങ്ങുമ്പോൾ സെമി സാധ്യത നിലനിർത്താൻ ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്

Update: 2023-11-02 08:27 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിങ്‌ തെരഞ്ഞെടുത്തു. ചേസിങിലൂടെ പിടിക്കാമെന്ന കണക്ക് കൂട്ടലിലായിരിക്കും ശ്രീലങ്കൻ നായകൻ കുശാൽ മെൻഡിസ് ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങിന് അയച്ചത്.

തുടക്കത്തിൽ പേസർമാർക്ക് ലഭിക്കുന്ന ആനുകൂല്യം മുതലാക്കാമെന്നും ലങ്ക കണക്കാക്കുന്നു. അതേസമയം കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെത്തന്നെ ഇന്ത്യ നിലനിർത്തി. ശ്രീലങ്കൻ നിരയിൽ ധനഞ്ജയ ഡിസൽവക്ക് പകരം ഹേമന്ദക്ക് അവസരം ലഭിച്ചു.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (നായകന്‍), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍ ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): പാത്തും നിസ്സാങ്ക, ദിമുത് കരുണരത്‌നെ, കുസൽ മെൻഡിസ് (വിക്കറ്റ് കീപ്പര്‍-നായകന്‍ ), സദീര സമരവിക്രമ, ചരിത് അസലങ്ക, ആഞ്ചലോ മാത്യൂസ്, ദുഷൻ ഹേമന്ത, മഹീഷ് തീക്ഷണ, കസുൻ രജിത, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക

കളിച്ച ആറു മത്സരങ്ങളിൽ ആറിലും വിജയം കണ്ട ഇന്ത്യ അപരാജിത കുതിപ്പ് തുടരാൻ ഒരുങ്ങുമ്പോൾ സെമി സാധ്യത നിലനിർത്താൻ ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഒരു മാസം മുമ്പ് ഏഷ്യാകപ്പ് ഫൈനലിലാണ് ഇന്ത്യയും ശ്രീലങ്കയും അവസാനമായി നേർക്കുനേർ വന്നത്. അന്ന് മുഹമ്മദ് സിറാജിന്റെ ബൗളിങ് കരുത്തിൽ 50 റൺസിന് ലങ്കയെ ഇന്ത്യ എറിഞ്ഞിട്ടുന്നു. ലോകകപ്പിലെ ആദ്യം മൂന്ന് മത്സരവും തോറ്റാണ് ശ്രീലങ്ക തുടങ്ങിയത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News