വനിതാ പ്രീമിയർ ലീഗ് ഫൈനൽ ഇന്ന്; മലയാളി താരങ്ങൾ നേർക്കുനേർ

സൂപ്പർതാരം സ്മൃതി മന്ദാനയാണ് ആർസിബിയെ നയിക്കുന്നത്. മെഗ് ലാനിങാണ് ഡൽഹിയുടെ കപ്പിത്താൻ.

Update: 2024-03-17 12:23 GMT
Editor : Sharafudheen TK | By : Web Desk
Advertising

ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് രണ്ടാം പതിപ്പിന്റെ കലാശ പോരാട്ടം ഇന്ന്. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. രാത്രി 7.30നാണ് മത്സരം. മലയാളി താരങ്ങൾ നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയും ഡബ്ലുപിഎൽ ഫൈനലിനുണ്ട്. വയനാട് മാനന്തവാടി സ്വദേശിനി മിന്നു മണി ഡൽഹി നിരയിലും തിരുവനന്തപുരം കാരി ആശ ശോഭന ആർസിബിക്കായും കളത്തിലിറങ്ങും. ഇരുടീമുകളും പ്രഥമ കിരീടമാണ് ലക്ഷ്യമിടുന്നത്. സൂപ്പർതാരം സ്മൃതി മന്ദാനയാണ് ആർസിബിയെ നയിക്കുന്നത്. മെഗ് ലാനിങാണ് ഡൽഹിയുടെ കപ്പിത്താൻ.

കഴിഞ്ഞ സീസണിലെ റണ്ണേഴ്സപ്പായ ഡൽഹി ​ഗേൾസ് ഇത്തവണ കിരീടം നേടാനുറച്ചാണ് പോരാടുന്നത്. പ്രാഥമിക റൗണ്ടിലെ മികച്ച പ്രകടനത്തിലൂടെ ആധികാരികമായാണ് അന്തിമ പോരാട്ടത്തിലേക്ക് ടിക്കറ്റെടുത്തത്. മറുവശത്ത് നിലവിലെ ചാമ്പ്യന്മാരും പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരുമായ മുംബൈ ഇന്ത്യൻസിനെ തകർത്താണ് ആർസിബിയുടെ വരവ്. മലയാളിതാരം ആശ ശോഭന ആർസിബി നിരയിൽ നിർണായക പ്രകടനമാണ് നടത്തുന്നത്. മുംബൈക്കെതിരായ മത്സരത്തിൽ കളിയുടെ ഗതിനിർണയിച്ച അവസാന ഓവർ എറിഞ്ഞത് ഈ മലയാളി ഓൾറൗണ്ടറായിരുന്നു. അതേസമയം, ​ഗുജറാത്ത് ജയന്റ്സിനെതിരായ അവസാന മത്സരത്തിൽ മികച്ച പ്രകടനമാണ് മിന്നുമണി നടത്തിയത്. രണ്ട് ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. 

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News