ഐ.പി.എൽ താര ലേലം;കേരളത്തിൽ നിന്നുള്ള താരങ്ങൾ ഇവരാണ്

13 കേരള താരങ്ങളാണ് ഈ വർഷത്തെ മെഗാ താരലേലത്തിൽ പങ്കെടുക്കുന്നത്

Update: 2022-02-12 05:35 GMT
Editor : Dibin Gopan | By : Web Desk
Advertising

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ഇന്നും നാളെയുമായി ബംഗളൂരുവിലാണ് നടക്കുന്നത്. പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ദേശീയ ടീമിനായി കളിച്ച 228 താരങ്ങളും ദേശീയ ടീമിനായി കളിക്കാത്ത 335 താരങ്ങളുമാണ് പട്ടികയിലുള്ളത്.ലേലപ്പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ കളിക്കാരുമാണുള്ളത്. ലഖ്നോ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ പുതിയ ടീമുകളെത്തിയതോടെ ഇത്തവണ 10 ടീമുകളാണ് ലേലത്തിൽ പങ്കെടുക്കുക.

ഈ വർഷത്തെ താരലേലം കേരള ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമർഹിക്കുന്നതാണ്. 13 കേരള താരങ്ങളാണ് ഈ വർഷത്തെ മെഗാ താരലേലത്തിൽ പങ്കെടുക്കുന്നത്.എസ്.ശ്രീശാന്ത്,സച്ചിൻ ബേബി,വിഷ്ണു വിനോദ്,എസ്. മിഥുൻ,എം.ഡി നിധീഷ്,മുഹമ്മദ് അസ്ഹറുദ്ദീൻ,രോഹൻ എസ്. കുന്നുമ്മൽ,സിജോ മോൻ ജോസഫ്,ബേസിൽ തമ്പി,ഷോൺ റോജർ,കെഎം ആസിഫ്,റോബിൻ ഉത്തപ്പ,ജലജ് സക്‌സേന എന്നിവരാണ് ഈ വർഷം പങ്കെടുക്കുന്ന താരങ്ങൾ.

എസ്. ശ്രീശാന്ത്

ഇന്ത്യൻ ടീമംഗമായിരുന്ന ശ്രീശാന്ത് 9 വർഷത്തിന് ശേഷമാണ് ഐ.പി.എൽ താര ലേലത്തിലേക്ക് വീണ്ടുമെത്തുന്നത്. വലം കയ്യൻ പേസറാണ് ശ്രീശാന്ത്. ഇതിന് മുമ്പ് കിങ്‌സ് ഇലവൻ പഞ്ചാബ്,കൊച്ചി ടസ്‌കേസ് കേരള,രാജസ്ഥാൻ റോയൽസ് എന്നീ ഐ.പി.എൽ ഫ്രാഞ്ചൈസികൾക്കായി 44 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ ലേലത്തിലെ അടിസ്ഥാന വില.


റോബിൻ ഉത്തപ്പ

കേരള താരങ്ങളിൽ ഏറ്റവും കൂടുതൽ അടിസ്ഥാന വിലയുള്ള താരമാണ് ഉത്തപ്പ.2 കോടി രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില. വലം കയ്യൻ ബാറ്ററായ ഉത്തപ്പ മുംബൈ ഇന്ത്യൻസ്,പൂനെ വാരിയേഴ്‌സ്,റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ,കൊൽക്കത്ത നെറ്റ് റൈഡേഴ്‌സ്,രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നീ ഫ്രാഞ്ചൈസികൾക്കായി 193 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.


വിഷ്ണു വിനോദ്

വെടിക്കെട്ട് ബാറ്ററായ വിഷ്ണു വിക്കറ്റ് കീപ്പർ കൂടിയാണ്. 28 കാരനായ താരം ഇതുവരെ മൂന്ന് മത്സരങ്ങളാണ് ഐ.പി.എല്ലിൽ കളിച്ചിട്ടുള്ളത്. 2021 ൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്നെങ്കിലും ആദ്യ ഇലവനിൽ ഇടം പിടിക്കാൻ സാധിച്ചിരുന്നില്ല. 20 ലക്ഷം രൂപയാണ് അടിസ്ഥാന വില.


മുഹമ്മദ് അസ്ഹറുദ്ദീൻ

വിക്കറ്റ് കീപ്പർ ബാറ്ററായ അസ്ഹറുദ്ദീൻ അവസ്‌ന സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്നു.20 ലക്ഷം രൂപയാണ് അടിസ്ഥാന വില.


കെ.എം ആസിഫ്

പേസറായ ആസിഫ് ചെന്നൈ സൂപ്പർ കിങ്‌സിനായി ഇതുവരെ മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയാണ് അടിസ്ഥാന വില.


ബേസിൽ തമ്പി

28 കാരനായ ബേസിൽ ഗുജറാത്ത് ലയൺസ്,സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ഫ്രാഞ്ചൈസികൾക്കായി 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 30 ലക്ഷം രൂപയാണ് പേസറുടെ അടിസ്ഥാന വില.


സച്ചിൻ ബേബി

കേരള രഞ്ജി ടീം ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ അടിസ്ഥാന വില 20 ലക്ഷമാണ്.33 കാരനായ താരം രാജസ്ഥാൻ റോയൽസ്,റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ,സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ഫ്രാഞ്ചൈസികൾക്കായി 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.


ജലജ് സക്‌സേന

35 കാരനായ സക്‌സേന ഇതുവരെ ഒരു ഐ.പി.എൽ മത്സരത്തിൽ മാത്രമാണ് കളിച്ചത്.കിങ്്‌സ് ഇലവൻ പഞ്ചാബ്,മുംബൈ ഇന്ത്യൻസ്,റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ,ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളുടെ ഭാഗമായിട്ടുണ്ട്. 30 ലക്ഷം രൂപയാണ് അടിസ്ഥാന വില.


എം.ഡി നിധീഷ്

പേസർ നിധീഷ് 2018 ൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു.30 കാരനായ താരത്തിന്റെ അടിസ്ഥാന വില 20 ലക്ഷം രൂപയാണ്.


ഷോൺ റോജർ

19 കാരനായ റോജർ ഓൾ റൗണ്ടറാണ്.20 ലക്ഷം രൂപയാണ് അടിസ്ഥാന വില.


സിജോ മോൻ ജോസഫ്

24 കാരനായ സിജോ ഓൾറൗണ്ടറാണ്. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി ബാറ്റിങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു താരം.20 ലക്ഷം രൂപയാണ് അടിസ്ഥാന വില.


റോഹൻ കുന്നുമ്മൽ

20 ലക്ഷം രൂപയാണ് റോഹന്റെ അടിസ്ഥാന വില.



എസ്. മിഥുൻ

സ്പിന്നറായ ഥുൻ രാജസ്ഥാനായി ഒരു മത്സരം കളിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയാണ് അടിസ്ഥാന വില.



 


Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News