ഐപിഎൽ സംപ്രേഷണാവകാശം 2 കമ്പനികൾക്ക്; വിറ്റുപോയത് 44,075 കോടിക്ക്, ഓരോ മത്സരത്തിലും കിട്ടുക 107 കോടി രൂപ

16,347.50 കോടി രൂപ മുതൽ മുടക്കി, സോണി പിക്‌ചേഴ്‌സിനെ പിന്തള്ളിയാണ് 2017-22 കാലഘട്ടത്തിലെ ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള കരാർ സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്

Update: 2022-06-13 14:34 GMT
Editor : Dibin Gopan | By : Web Desk
Advertising

ഡൽഹി: ഐപിഎൽ മത്സരങ്ങളുടെ ടെലിവിഷൻ ഡിജിറ്റൽ സംപ്രേഷണാവകാശം അടങ്ങുന്ന എ, ബി പാക്കേജുകൾ 44,000 കോടി രൂപയിൽ അധികം വരുന്ന തുകയ്ക്കു വിറ്റു പോയതായി റിപ്പോർട്ടുകൾ. ഐപിഎല്ലിന്റെ 2023 മുതൽ 2027 വരെയുള്ള കാലഘട്ടത്തിലെ സംപ്രേക്ഷണാവകാശത്തിനുള്ള ലേലം പുരോഗമിക്കവേയാണ് വിവരങ്ങൾ പുറത്തു വന്നത്.

ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം പാക്കേജ് എ, പാക്കേജ് ബി സ്വന്തമാക്കിയത് രണ്ട് വ്യത്യസ്ത കമ്പനികളാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു മത്സരത്തിന്റെ സംപ്രേഷണാവകാശത്തിൽ നിന്നു മാത്രം ബിസിസിഐക്ക് 100 കോടി രൂപയിലധികം ലഭിക്കും. ബിസിസിഐക്ക് 107.5 കോടി രൂപയായിരിക്കും ലഭിക്കുക. ടെലിവിഷൻ സംപ്രേഷണം വഴി 57.5 കോടിയും ഡിജിറ്റൽ വഴി 50 കോടിയുമായിരിക്കും ഒറ്റ മത്സരം വഴി ബിസിസിഐ സ്വന്തമാക്കുന്നത്.

16,347.50 കോടി രൂപ മുതൽ മുടക്കി, സോണി പിക്‌ചേഴ്‌സിനെ പിന്തള്ളിയാണ് 2017-22 കാലഘട്ടത്തിലെ ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള കരാർ സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. ഒരു മത്സരത്തിനുള്ള സംപ്രേഷണത്തിന് 55 കോടി രൂപയാണ് ഈ കാലയളവിൽ ബിസിസിഐക്കു ലഭിച്ചിരുന്നത്. ടെലിവിഷൻ ഡിജിറ്റൽ സംപ്രേഷണാവകാശം ഒന്നിച്ചു സ്വന്തമാക്കുന്നതിനായി പാക്കേജ് എ സ്വന്തമാക്കിയ മാധ്യമ സ്ഥാപനവും പാക്കേജ് ബി സ്വന്തമാക്കിയ സ്ഥാപനവും തമ്മിൽ കടുത്ത മത്സരം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News