ക്രുണാൽ പാണ്ഡ്യ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു

ഈ വർഷം ആദ്യം നടന്ന മുഷ്താഖ് അലി ടി20 ടൂർണമെൻറിനിടെ ബറോഡ താരമായിരുന്ന ദീപക് ഹൂഡയും ക്രുണാലുമായുണ്ടായ തർക്കങ്ങൾ വിവാദങ്ങൾക്ക് കാരണമായിരുന്നു

Update: 2021-11-28 03:40 GMT
ക്രുണാൽ പാണ്ഡ്യ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു
AddThis Website Tools
Advertising

ഇന്ത്യൻ താരം ക്രുണാൽ പാണ്ഡ്യ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു. കാരണങ്ങളൊന്നു വ്യക്തമാക്കാതെയാണ് ക്രുണാലിൻറെ രാജിയെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അജിത് ലെലെ പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചെങ്കിലും കളിക്കാരനെന്ന നിലയിൽ ബറോഡക്കായി തുടർന്നും കളിക്കുമെന്ന് ക്രുണാൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം ആദ്യം നടന്ന മുഷ്താഖ് അലി ടി20 ടൂർണമെൻറിനിടെ ബറോഡ താരമായിരുന്ന ദീപക് ഹൂഡയും ക്രുണാലുമായുണ്ടായ തർക്കങ്ങൾ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇന്ത്യൻ താരം ഹാർദിക് പാണ്ഡെയുടെ സഹോദരനാണ് ക്രുണാൽ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News