തലയണയെ 'പ്രണയിച്ച' റിസ്‌വാൻ; വൈറലായി ചിത്രങ്ങൾ

ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനായി ദുബായ് എയർപോർട്ടിലെത്തിയ റിസ്‌വാൻ കൈയിൽ കരുതിയ തലയണയാണ് ഇപ്പോൾ ചർച്ചയാകുന്നത്

Update: 2021-11-14 07:16 GMT
Editor : Dibin Gopan | By : Web Desk
തലയണയെ പ്രണയിച്ച റിസ്‌വാൻ; വൈറലായി ചിത്രങ്ങൾ
AddThis Website Tools
Advertising

ശ്വാസകോശ അണുബാധയെ തുടർന്ന് രണ്ടു ദിവസം ഐസിയുവിലെ കിടക്കയിൽ നിന്ന് മൈതാനത്തെത്തിയ മുഹമ്മദ് റിസ്‌വാന്റെ 'സ്‌പോർട്‌സ് മാൻ സ്പിരിറ്റ്' ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് താരത്തിന്റെ തലയണയോടുള്ള 'പ്രണയമാണ്'.

ലോകകപ്പ് സെമിഫൈനലിൽ ആസ്‌ത്രേലിയയോട് തോറ്റതിന് ശേഷം ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനായി ദുബായ് എയർപോർട്ടിലെത്തിയ റിസ്‌വാൻ കൈയിൽ കരുതിയ തലയണയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

തലയണ റിസ്‌വാൻ കൈയിൽ കരുതാനുള്ള കാരണം അന്വേഷിക്കുകയാണ് ആരാധകർ. ഇഷ്ടപ്പെട്ട ആരെങ്കിലും നൽകിയ തലയണയാണോ അത് എന്നാണ് കൂടുതൽ ആരാധകരുടെയും ചോദ്യം. എന്നാൽ, റിസ്‌വാൻ നാട്ടിൽ നിന്ന് വരുമ്പോൾ എപ്പോഴും സ്വന്തമായി തലയണ കരുതാറുണ്ടെന്നും അദ്ദേഹത്തിന്റെ സുഖനിദ്രയ്ക്ക് യോജിക്കുന്ന തലയണയായതുകൊണ്ടാവാം എപ്പോഴും കൂടെ കരുതുന്നതെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.



Mohammad Rizwan's 'Sportsman Man Spirit', which came to the field from a bed in the ICU for two days following a lung infection, had already garnered attention. But what is being discussed now is the 'love' of the star's pillow.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News