ന്യൂസിലാൻഡിനെ വമ്പൻ സ്‌കോർ നോടൻ അനുവദിക്കാതെ അഫ്ഗാനിസ്താൻ

50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 288 റൺസാണ് കിവികൾ ഉയർത്തിയത്. 71 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സ് ആണ് ടോപ് സ്‌കോറർ.

Update: 2023-10-18 14:02 GMT
Editor : rishad | By : Web Desk
Advertising

ചെന്നൈ: അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ന്യൂസിലാൻഡിന് ഭേദപ്പെട്ട സ്‌കോർ. 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 288 റൺസാണ് കിവികൾ ഉയർത്തിയത്. 71 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സ് ആണ് ടോപ് സ്‌കോറർ.

നായകൻ ടോം ലാഥം 68 റൺസ് നേടി. ടോസ് നേടിയ അഫ്ഗാനിസ്താൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും  വമ്പൻ സ്‌കോർ നേടാൻ കിവികളെ അഫ്ഗാൻ ബൗളർമാർ അനുവദിച്ചില്ല.

ഒരു ഘട്ടത്തിൽ 110ന് നാല് എന്ന നിലയിൽ ന്യൂസിലാൻഡ് തകർന്നിരുന്നു. തുടർന്നാണ് നായകനും ഗ്ലെൻ ഫിലിപ്‌സും ചേർന്ന് ടീമിനെ കരകയറ്റിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 144 റണ്‍സ് കിവീസ് ഇന്നിങ്‌സില്‍ നിര്‍ണായകമായി.

വമ്പൻ ഷോട്ടുകൾ ഉതിർക്കാൻ കിവികളെ അഫ്ഗാൻ സ്പിന്നർമാർ അനുവദിച്ചില്ല. അതീവ ശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും ചേര്‍ന്ന് കിവീസിനെ മുന്നില്‍ നിന്ന് നയിച്ചു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും അഫ്ഗാന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. അതോടെ 200ല്‍ താഴെ ന്യൂസിലാന്‍ഡിനെ ഒതുക്കാമെന്ന അഫ്ഗാനിസ്താന്‍ മോഹം നടന്നില്ല.48-ാം ഓവറിലെ ആദ്യ പന്തില്‍ ഫിലിപ്‌സിനെ പുറത്താക്കി നവീന്‍ ഉള്‍ ഹഖാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

നവീനുൽ ഹഖ്, അസ്മതുള്ള എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം മറുപടി ബാറ്റിങിൽ അഫ്ഗാനിസ്താന് പിടിച്ച് നിൽക്കാനായിട്ടില്ല. 27 റൺസെടുക്കുന്നതിനിടെ അവരുടെ ഓപ്പണർമാർ കൂടാരം കയറി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News