ഒടുവിൽ പാകിസ്താൻ ജയിച്ചു; ബംഗ്ലാദേശിനെ തോൽപിച്ചത് ഏഴ് വിക്കറ്റിന്

ബംഗ്ലാദേശ് ഉയർത്തിയ 205 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താൻ 32.3 ഓവറിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

Update: 2023-10-31 15:12 GMT
Editor : rishad | By : Web Desk
Advertising

കൊൽക്കത്ത: തുടർതോൽവികളിൽ വലഞ്ഞ പാകിസ്താന് ലോകകപ്പിൽ മൂന്നാം ജയം. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു പാകിസ്താന്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 205 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താൻ 32.3 ഓവറിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

പാകിസ്താനായി ഓപ്പണർ ഫഖർ സമാൻ 81 റൺസ് നേടി ടോപ് സ്‌കോററായി. മറ്റൊരു ഓപ്പണറായ അബ്ദുള്ള ഷഫീഖ് 68 റൺസ് നേടി. ഓപ്പണിങ് വിക്കറ്റിൽ തന്നെ 128 റൺസ് വന്നിരുന്നു. അതോടെ ബംഗ്ലാദേശ് ചിത്രത്തിലെ ഇല്ലാതായി.

നായകൻ ബാബർ അസം(9) ഉൾപ്പെടെ മൂന്ന് പേരെ മടക്കി എന്നത് മാത്രം ബംഗ്ലാദേശിന് ആശ്വസിക്കാം. മെഹദി ഹസനാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ 26 റൺസുമായി പുറത്താകാതെ നിന്നു. 

ആദ്യ ഇന്നിങ്സ് റിപ്പോര്‍ട്ട്

പേസർമാരുടെ പറുദീസയായ കൊൽക്കത്തയിലെ ഈഡൻഗാർഡനിലെ പിച്ചിനെ പാകിസ്താൻ മുതലാക്കിയപ്പോൾ ബംഗ്ലാദേശ് 204 റൺസിന് എല്ലാവരും പുറത്ത്. 45.1 ഓവറിൽ 204 റൺസിന് ബംഗ്ലാദേശ് ഓൾഔട്ടായി. മൂന്ന് വിക്കറ്റുമായി ഷഹീൻ അഫ്രീദി മുന്നിൽ നിന്ന് നയിച്ചപ്പോൾ അത്രയും വിക്കറ്റുമായി കൂട്ടിന് മുഹമ്മദ് വസീം ജൂനിയറും രണ്ട് വിക്കറ്റുമായി ഹാരിസ് റൗഫും കളം നിറഞ്ഞു. 56 റൺസെടുത്ത മഹ്മൂദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.

നായകൻ ഷാക്കിബ് അൽ ഹസൻ 43 റൺസെടുത്തു. 45 റൺസുമായി ഓപ്പണർ ലിറ്റൻ ദാസും തിളങ്ങി. പാകിസ്താൻ പേസർമാർ ഉഗ്രഫോം തുടർന്നപ്പോൾ ആറ് ബാറ്റർമാർക്ക് രണ്ടക്കം പോലും കാണാനായില്ല. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീം സ്‌കോർ തുറക്കും മുമ്പെ ഷഹീൻ അഫ്രീദി ഓപ്പണർ തൻസിദ് ഹസനെ മടക്കി.

ആറ് റൺസ് എടുക്കുമ്പോഴേക്ക് രണ്ടാം വിക്കറ്റും വീണു. പിന്നാലെ മുസ്തഫിസുറും വീണതോടെ ബംഗ്ലാദേശ് 23ന് മൂന്ന് എന്ന നിലയിൽ എത്തി. പിന്നീട് വന്നവർ ബംഗ്ലാദേശിനെ കരകയറ്റുകയായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News