ആറു സിക്‌സും പത്ത് ഫോറും; പ്രഭ്‌സിമ്രാന്റെ സെഞ്ച്വറി മികവിൽ ഡൽഹിക്കെതിരെ പഞ്ചാബിന് 167 റൺസ്

20 റൺസ് നേടിയ സാം കറണും 11 റൺസ് നേടിയ സിക്കന്തർ റാസയും മാത്രമാണ് ടീമിൽ നിന്ന് രണ്ടക്കം കണ്ട മറ്റു ബാറ്റർമാർ

Update: 2023-05-13 15:57 GMT

Prabhsimran

Advertising

ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള ഐ.പി.എൽ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിന് 167 റൺസ്. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് സന്ദർശകർ 167 റൺസടിച്ചത്. ഓപ്പണർ പ്രഭ്‌സിമ്രാൻ സിംഗിന്റെ തകർപ്പൻ സെഞ്ച്വറി ടീമിനെ നാണക്കേടിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ആറു സിക്‌സും പത്ത് ഫോറുമടക്കമാണ് സിംഗ് സെഞ്ച്വറിയടിച്ചത്. 

20 റൺസ് നേടിയ സാം കറണും 11 റൺസ് നേടിയ സിക്കന്തർ റാസയും മാത്രമാണ് ടീമിൽ നിന്ന് രണ്ടക്കം കണ്ട മറ്റു ബാറ്റർമാർ. ബാക്കിയുള്ളവരെല്ലൊം അമ്പേ പരാജയപ്പെട്ടു. നായകൻ ശിഖർ ധവാൻ (7), ലിയാം ലിവിങ്‌സ്റ്റൺ(4), വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ(5), ഹർപ്രീത് ബ്രാർ(2), ഷാരൂഖ് ഖാൻ (2) എന്നിങ്ങനെ പേരുകേട്ട ബാറ്റർമാരെല്ലാം വന്നതുപോലെ തിരിച്ചുനടന്നു.

നൂറാം ഐ.പി.എൽ മത്സരം കളിക്കുന്ന ഇശാന്ത് ശർമ ഡൽഹിക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ധവാന്റെയും ലിവങ്‌സ്റ്റണിന്റെയും വിക്കറ്റുകളാണ് താരം നേടിയത്. ധവാനെ റൂസ്സോയുടെ കയ്യിലെത്തിച്ചപ്പോൾ ലിവിങ്‌സ്റ്റണെ ബൗൾഡാക്കി. സെഞ്ച്വറി നേടിയ പ്രഭ്‌സിമ്രാനെ മുകേഷ് കുമാർ ബൗൾഡാക്കി. അക്‌സർ പട്ടേൽ, പ്രവീൺ ദുബെ, കുൽദീപ് യാദവ് എന്നിവരും ഓരോ വിക്കറ്റ് വീതം നേടി. ഷാരൂഖ് ഖാനെ ഫിൽ സാൾട്ട് റണ്ണൗട്ടാക്കി.

Punjab Kings scored 167 runs against Delhi Capitals on the back of Prabhsimran's century

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News