മിച്ചൽ സ്റ്റാർക്കിനെ തൂക്കിയടിച്ച് റിങ്കുസിങും മനീഷ് പാണ്ഡെയും; 24.75 കോടി താരത്തിന് വിലകൊടുക്കാതെ ഇന്ത്യൻ താരങ്ങൾ

നാലോവറിൽ 42 റൺസ് വഴങ്ങിയ സ്റ്റാർക്ക് ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

Update: 2024-03-20 14:53 GMT
Editor : Sharafudheen TK | By : Sports Desk
Advertising

കൊൽക്കത്ത: താരലേലത്തിൽ റെക്കോർഡ് തുക മുടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ച ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന് മങ്ങിയ തുടക്കം. പരിശീലന മത്സരത്തിൽ സ്റ്റാർക്ക് ഇന്ത്യൻ താരങ്ങളുടെ ബാറ്റിങ് ചൂടറിഞ്ഞു. നാല് ഓവറുകളിൽ പന്തെറിഞ്ഞ താരം 40 റൺസാണ് വഴങ്ങിയത്. ഐപിഎലിന് ദിവസങ്ങൾ ബാക്കിനിൽക്കെ പ്രതീക്ഷയോടെയെത്തിച്ച താരം താളം കണ്ടെത്താത്തത് ഫ്രാഞ്ചൈസിക്കും തലവേദനയായി.


 കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് പരിശീലന മത്സരങ്ങൾ കളിച്ചിരുന്നു. ടീമിനെ ഗോൾഡ് എന്നും പർപ്പിളെന്നും തിരിച്ചായിരുന്നു മത്സരം. രണ്ടാം  മാച്ചിൽ ടീം പർപ്പിളിനായി പന്തെറിഞ്ഞ മിച്ചൽ സ്റ്റാർക്ക് ആദ്യ മൂന്നോവറിൽ 20 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോൾ അവസാന ഓവറിൽ 20 റൺസ് വിട്ടു കൊടുത്തു. ഇന്ത്യയുടെ ട്വന്റി 20 താരോദയം റിങ്കുസിങാണ് ആസ്‌ത്രേലിയൻ പേസറെ തലങ്ങും വിലങ്ങും പറത്തിയത്. മനീഷ് പാണ്ഡെയും മികച്ച പിന്തുണ നൽകി. ജേസൻ റോയിക്ക് പകരമെത്തിയ ഫിൽ സോൾട്ടും അർധ സെഞ്ചുറിയുമായി തിളങ്ങി.നാലോവറിൽ 42 റൺസ് വഴങ്ങിയ സ്റ്റാർക്ക് ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

ഐപിഎലിൽ നിന്ന് കഴിഞ്ഞ കുറച്ച് സീസണുകളിലായി മാറിനിന്ന സ്റ്റാർക്ക് അടുത്തിടെ ഏകദിന ലോകകപ്പിലും ടെസ്റ്റ് പരമ്പരയിലുമെല്ലാം ആസ്‌ത്രേലിയക്കായി മികച്ച പ്രകടനം നടത്തിയിരുന്നു.  ഐപിഎലിൽ നേരത്തെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനായി കളിച്ചിരുന്നെങ്കിലും ഫോമിലേക്കുയർന്നിരുന്നില്ല. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് കെകെആർ താരത്തെ കൂടാരത്തിലെത്തിച്ചത്. ശനിയാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം.


Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News