ധോണിയെ വിറപ്പിച്ച അച്ഛന്റെ യോർക്കർ; ചെന്നൈ- രാജസ്ഥാൻ മത്സരം കാണുന്ന സന്ദീപ് ശർമയുടെ മകൾ- വീഡിയോ
അച്ഛനെ ടിവിയിൽ കാണുമ്പോൾ ചിരിക്കുന്ന കുഞ്ഞുമോൾ അരാധകരുടെ ഹൃദയം കവരുകയാണ്
ചെന്നൈ സൂപ്പർ കിങ്‌സ് - രാജസ്ഥാൻ റോയൽസ് മത്സരം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. അവസാന ബോളിൽ അഞ്ച് റൺസ് ജയിക്കാനായി ചെന്നൈക്ക് വേണം. ക്രീസിൽ സൂപ്പർ താരം ധോണി. ബൗളറിയുന്നത് സന്ദീപ് ശർമ. ആദ്യ ബോളുകളിൽ പതറിയ സന്ദീപ് അവസാന മൂന്ന് ബോളുകളും നന്നായി എറിഞ്ഞു. തുടർച്ചയായ യോർക്കറിലൂടെ ധോണിയെയും ജഡേജയേയും വരിഞ്ഞുമുറുക്കി. ഈ അവേശകരമായ മത്സരം കാണുന്ന സന്ദീപ് ശർമയുടെ കുഞ്ഞുമോളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്.
അച്ഛനെ ടിവിയിൽ കാണുമ്പോൾ ചിരിക്കുന്ന കുഞ്ഞുമോൾ അരാധകരുടെ ഹൃദയം കവരുകയാണ്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരക്കാരനായാണ് സന്ദീപ് രാജസ്ഥാൻ ടീമിലെത്തുന്നത്. പഞ്ചാബ് കിംഗ്‌സ് റിലീസ് ചെയ്ത സന്ദീപ് ശർമ്മയെ ആദ്യം ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല, ഇതിൽ താരം നിരാശനായരുന്നു. ഇപ്പോഴിതാ പകരക്കാരനായി വന്ന് രാജസ്ഥാന്റെ സൂപ്പർ ഹീറോയായി മാറിയിരിക്കുകയാണ് സന്ദീപ്.
കൈവിട്ട് പോയ കളി ചെന്നൈ നായകൻ ധോണി തിരികെകൊണ്ടുവരുമെന്ന് അവസാന ഓവറുകളിൽ പ്രതീക്ഷ നൽകി.ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചെന്നൈ നായകന്‍ ധോണിയും ജഡേജയും ചേര്‍ന്ന് 59 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. അവസാന രണ്ട് ഓവറുകളില്‍ 40 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ ധോണിയും ജഡേജയും പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിന് മൂന്ന് റണ്‍സകലെ വീഴുകയായിരുന്നു.
17 പന്തില്‍ മൂന്ന് സിക്സറും ഒരു ബൌണ്ടറിയുമുള്‍പ്പെടെ ധോണി 32 റണ്‍സെടുത്തപ്പോള്‍ 15 പന്തില്‍ ഒരു ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെ ജഡേജ 25 റണ്‍സെടുത്തു.രാജസ്ഥാന്‍ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.