ടെസ്റ്റ്,ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഷാക്കിബ് അൽ ഹസൻ

അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയോടെ ഏകദിന ക്രിക്കറ്റിനോടും വിടപറയും

Update: 2024-09-26 10:49 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ന്യൂഡൽഹി: ബംഗ്ലാദേശ് വെറ്ററൻ ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ ടെസ്റ്റ്,ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന മത്സരത്തോടെ ടെസ്റ്റിൽ നിന്ന് വിരമിക്കാനാണ് ആഗ്രഹമെന്ന് താരം വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ മത്സരം നടന്നില്ലെങ്കിൽ ഇന്ത്യയ്ക്കെതിരായി വരാനിരിക്കുന്ന കാൺപൂർ ടെസ്റ്റ് അവസാനത്തേതാകും. കഴിഞ്ഞ ലോകകപ്പോടെ ടി20യിൽ നിന്ന് വിരമിച്ചതായി താരം വ്യക്തമാക്കി. കാൺപൂരിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് ഷാക്കിബ് ഇക്കാര്യം പങ്കുവെച്ചത്.

വർഷങ്ങളായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമാണ് ഷാക്കിബ്. ബൗളിംഗിലും ബാറ്റിംഗിലും കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.  ടെസ്റ്റ് ക്രിക്കറ്റിൽ 70 മത്സരങ്ങളിൽ നിന്നായി 38.33 ശരാശരിയിൽ 4600 റൺസാണ് സമ്പാദ്യം. ഇതിൽ അഞ്ച് സെഞ്ചുറികളും 31 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. ടി20 ക്രിക്കറ്റിൽ 129 മത്സരങ്ങളിൽ നിന്നും 2551 റൺസ് നേടിയിട്ടുണ്ട്. ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും മികച്ച പ്രകടനമാണ് 37 കാരൻ കാഴ്ച്ചവെച്ചിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ 242 വിക്കറ്റുകളും ടി20യിൽ 149 വിക്കറ്റുകളും നേടിയിട്ടുണ്ട്. അടുത്തവർഷം പാക്കിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയോടെ ഏകദിനത്തോടും വിടപറയും.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News