ബാറ്റിങിൽ തിളങ്ങാനായില്ലെങ്കിലെന്താ, അടിപൊളി ഫീൽഡിങുമായി ശ്രേയസ് അയ്യർ
വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്റെ സിക്സറെന്ന ഉറപ്പിച്ച ഷോട്ടാണ് അയ്യര്‍ ഉജ്വല ഫീല്‍ഡിങിലൂടെ തടുത്തിട്ടത്.
ട്രിനിഡാഡ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി 20 മത്സരത്തിനിടെ ഇന്ത്യയുടെ ശ്രേയസ് അയ്യര്‍ നടത്തിയ തകര്‍പ്പന്‍ ഫീല്‍ഡിങ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്റെ സിക്സെന്ന് ഉറപ്പിച്ച ഷോട്ടാണ് അയ്യര്‍ ഉജ്വല ഫീല്‍ഡിങിലൂടെ തടുത്തിട്ടത്. വിന്‍ഡീസ് ഇന്നിങ്സിലെ അഞ്ചാം ഓവറിലായിരുന്നു പ്രകടനം.
പന്തെറിഞ്ഞത് രവിചന്ദ്ര അശ്വിന്‍. അശ്വിന്‍റെ ആദ്യ പന്തില്‍ സ്റ്റെപ് ഔട്ട് ചെയ്ത് സിക്‌സ് നേടാനായിരുന്നു പുരാന്‍റെ ലക്ഷ്യം. എന്നാല്‍ ഡീപ് മിഡ് വിക്കറ്റില്‍ സാഹസികമായി ക്യാച്ചെടുത്ത ശേഷം പന്ത് ബൗണ്ടറിക്കുള്ളിലേക്ക് തട്ടിയിടുകയായിരുന്നു ശ്രേയസ്. രണ്ട് റണ്‍സാണ് വിന്‍ഡീസിന് നേടാനായത്. വിലപ്പെട്ട നാല് റണ്‍സ് ശ്രേയസ് തടഞ്ഞിട്ടു. മത്സരത്തില്‍ അയ്യര്‍ക്ക് റണ്‍സൊന്നും നേടാനായിരുന്നില്ല. നാല് പന്തിന്റെ ആയുസെ ശ്രേയസിനുണ്ടായിരുന്നുള്ളൂ.
അതേസമയം പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. 68 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. ഇന്ത്യ ഉയര്‍ത്തിയ 190 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വെസ്ററ്റിന്‍ഡീസിന് 122 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി രവി ബിഷ്ണോയിയും രവി ചന്ദ്ര അശ്വിനും അര്‍ഷദീപ് സിങ്ങും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.
Well, that's a SUPERMAN move by @ShreyasIyer15!
— FanCode (@FanCode) July 29, 2022
Watch the India tour of West Indies, only on #FanCode👉https://t.co/RCdQk1l7GU@BCCI @windiescricket#WIvIND #INDvsWIonFanCode #INDvsWI pic.twitter.com/GuC3MbdwzV