'എന്നെ എന്തായാലും ഡൽഹി എടുക്കില്ല, ശ്രേയസിനെയും': വെളിപ്പെടുത്തി രവിചന്ദ്ര അശ്വിൻ
ഡൽഹി ക്യാപിറ്റൽസ് പുതിയ സീസണിൽ തന്നെ നിലനിർത്താനിടയില്ലെന്നാണ് അശ്വിന്‍ പറയുന്നത്. ടീമിന്റെ മുൻ നായകൻ കൂടിയായ യുവതാരം ശ്രേയസ് അയ്യരെയും ഡൽഹി നിലനിർത്താനിടയില്ലെന്നും അശ്വിൻ അഭിപ്രായപ്പെടുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഐപിഎല്ലിന്റെ മെഗാ ലേലം അടുത്ത വര്‍ഷം ആദ്യവാരം നടക്കാനിരിക്കെ ചില വെളിപ്പെടുത്തലുകളുമായി ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നറും ഡല്‍ഹി താരവുമായ ആര്‍ അശ്വിന്‍. ഡൽഹി ക്യാപിറ്റൽസ് പുതിയ സീസണിൽ തന്നെ നിലനിർത്താനിടയില്ലെന്നാണ് അശ്വിന്‍ പറയുന്നത്. ടീമിന്റെ മുൻ നായകൻ കൂടിയായ യുവതാരം ശ്രേയസ് അയ്യരെയും ഡൽഹി നിലനിർത്താനിടയില്ലെന്നും അശ്വിൻ അഭിപ്രായപ്പെടുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'(നിലനിർത്തുന്ന താരങ്ങളുടെ കൂട്ടത്തിൽ) ശ്രേയസ് അയ്യർ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്തായാലും ഞാനില്ല. അതുകൊണ്ട് ആരെങ്കിലും പുതിയതായി വരേണ്ടിവരും. എന്നെ നിലനിർത്തുന്നുണ്ടെങ്കിൽ ഇതിനകം അക്കാര്യം ഞാൻ അറിയുമായിരുന്നു' – അശ്വിൻ പറഞ്ഞു. മെഗാ ലേലത്തിനു മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി. റിഷഭ് പന്ത്, ഓപ്പണര്‍ പൃഥ്വി ഷാ, സൗത്താഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍ ആന്റിച്ച് നോര്‍ക്കിയ എന്നിവരായിരിക്കും ഈ മൂന്നു പേരെന്നാണ് താന്‍ കരുതുന്നതെന്നും അശ്വിന്‍ പറയുന്നു.
2019 ഐപിഎൽ സീസണിനു മുന്നോടിയായാണ് അശ്വിൻ ഡൽഹി ക്യാപിറ്റൽസിൽ എത്തിയത്. ഡൽഹിക്കായി കളിച്ച 28 മത്സരങ്ങളിൽനിന്ന് 7.55 ഇക്കോണമി നിരക്കിൽ 20 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം. അതേസമയം, 2015ൽ ഡൽഹിയിൽ എത്തിയ താരമാണ് ശ്രേയസ് അയ്യർ. 2.6 കോടി രൂപയ്ക്കാണ് അന്ന് താരലേലത്തിലൂടെ ഡൽഹി അയ്യരെ സ്വന്തമാക്കിയത്.
അടുത്തമാസം മെഗാലേലം നടക്കുന്നാണ് സൂചന. ലേലത്തിന് ഉപയോഗിക്കുന്ന തുകയിലും വർധനവ് വരുത്തിയിട്ടുണ്ട്. പല പ്രമുഖരും കൂട് മാറാൻ തയ്യാറായി ഇരിക്കുന്നതിനാൽ വശിയേറിയ ലേലം തന്നെ നടക്കാനാണ് സാധ്യത. ലക്നൗ, അഹമ്മദാബാദ് എന്നിവടങ്ങളിൽ നിന്നുള്ള രണ്ട് ടീമുകൾക്കൂടി എത്തിയതോടെ ഐപിഎൽ ടീമുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി ഉയർന്നിട്ടുണ്ട്. ഇതോടെ മത്സരങ്ങളുടെ എണ്ണവും ഉയരും.