ഐ.സി.സിയുടെ ഫെബ്രുവരിയിലെ താരമായി ശ്രേയസ് അയ്യർ
ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. കരിയറിലാദ്യമായിട്ടാണ് ശ്രേയസ് ഈ അവാര്‍ഡ് സ്വന്തമാക്കിയത്.
ഫെബ്രുവരി മാസത്തെ ഐ.സി.സി.യുടെ മികച്ച പുരുഷ താരമായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ന്യൂസിലന്‍ഡ് താരം അമേലിയ കെര്‍ ആണ് മികച്ച വനിതാ താരം. നേപ്പാള്‍ ഓള്‍റൗണ്ടര്‍ ദീപേന്ദ്ര സിംഗ് ഐറി, യുഎഇയുടെ കൗമാരതാരം വ്രീത്യ അരവിന്ദ് എന്നിവരെ പിന്തള്ളിയാണ് ശ്രേയസ് അയ്യര്‍ മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ശ്രേയസ് ഐസിസി പുരസ്കാരം സ്വന്തമാക്കുന്നത്.
ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. കരിയറിലാദ്യമായിട്ടാണ് ശ്രേയസ് ഈ അവാര്‍ഡ് സ്വന്തമാക്കിയത്. മാത്രമല്ല ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി മന്തായി തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ ഇന്ത്യന്‍ താരമായും അദ്ദേഹഗം മാറി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തുടക്കമിട്ട ഈ പുരസ്‌കാരം നേടിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍ റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയായിരുന്നു മൂന്നു പേരും വിജയികളായത്.
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ മാത്രമല്ല വെസ്റ്റ് ഇന്‍ഡീസുമായുള്ള അവസാനത്തെ ഏകദിനത്തിലും അദ്ദേഹം 80 റണ്‍സുമായി ബാറ്റിങില്‍ തിളങ്ങിയിരുന്നു. കൂടാതെ ടി20 പരമ്പരയിലെ അവസാന കളിയില്‍ 16 ബോളില്‍ 25 റണ്‍സും ശ്രേയസ് സ്‌കോര്‍ ചെയ്തിരുന്നു.
അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ 238 റൺസിനാണ് ഇന്ത്യയുടെ വിജയം. 447 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 208 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ കരുണരത്‌നെയുടെ സെഞ്ച്വറിയുടെ പിൻബലത്തിലാണ് ശ്രീലങ്ക 200 കടന്നത്. കരുണരത്‌നയെ കൂടാതെ കുശാൽ മെൻഡീസിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്.