ടെംബ ബവുമയുടെ സ്ഥാനം പോയി: ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഫോമിന്റെ പരിസരത്ത് പോലും താരം ഇല്ലായിരുന്നു.
ജൊഹന്നാസ്ബർഗ്: ഇന്ത്യക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള ടെംബാ ബവുമയെ ഏകദിന-ടി20 നായക സ്ഥാനത്ത് നിന്ന് മാറ്റിയതാണ് ഏറ്റവും വലിയ മാറ്റം. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഫോമിന്റെ പരിസരത്ത് പോലും താരം ഇല്ലായിരുന്നു.
അതേസമയം ടെസ്റ്റ് നായകനായി ബവുമ തുടരും. ഏയ്ഡൻ മാർക്രമാണ് ഏകദിന, ടി20 ടീമുകളെ നയിക്കുന്നത്. ഏകദിന, ടി20 പരമ്പരകളിൽ പേസർ കാഗിസോ റബാഡയും കളിക്കുന്നില്ല. താരം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തും. ലോകകപ്പോടെ വിരമിച്ച ക്വിന്റൺ ഡികോക്കിന് പകരക്കാരനെ ഈ ടൂർണമെന്റോടെ ദക്ഷിണാഫ്രിക്ക കണ്ടെത്തുമോ എന്ന് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നു.
ഏകദിന ടീം ഇങ്ങനെ: എയ്ഡൻ മാർക്രം (ക്യാപ്റ്റന്‍), ഒട്ട്‌നിയൽ ബാർട്ട്മാൻ, നാന്ദ്രെ ബർഗർ, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, മിഹ്‌ലാലി എംപോങ്വാന, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, തബ്രെയ്‌സ്‌സെൻ ക്‌വാൻസി, തബ്രെയ്‌സ് ഷംസി. ലിസാദ് വില്യംസും
ടെസ്റ്റ് ടീം: ടെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിംഗ്ഹാം, നാന്ദ്രെ ബർഗർ, ജെറാൾഡ് കോറ്റ്‌സി, ടോണി ഡി സോർസി, ഡീൻ എൽഗാർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ഏയ്ഡൻ മർക്രം, വിയാൻ മൾഡർ, ലുങ്കി എൻഗിഡി, കീഗൻ പീറ്റേഴ്‌സൺ, കഗിസോ റബാഡ, കെയ്‌ല്‍ വെരെയ്നെ.
ടി20 ടീം ഇങ്ങനെ
എയ്ഡൻ മാർക്രം (ക്യാപ്റ്റന്‍), ഒട്ട്‌നിയൽ ബാർട്ട്‌മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, നാന്ദ്രെ ബർഗർ, ഡൊനോവൻ ഫെരേര, റീസ ഹെൻഡ്രിക്‌സ്, ഡേവിഡ് എം, ഹെൻറീവ് കെയ്‌ലൻ, കെൻറീവ് കാൻസെൻ. ആൻഡിലെ ഫെഹ്‌ലുക്‌വായോ, ടബ്രൈസ് ഷംസി, ട്രൈസ്റ്റൻ സ്റ്റബ്‌സ്, ലിസാര്‍ഡ് വില്യംസ് ജെറാൾഡ് കോറ്റ്‌സി,മാർക്കോ ജാൻസെൻ ലുങ്കി എൻഗിഡി(3 പേരും ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ മാത്രം).
ഡിസംബര്‍ 10ന് ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുന്നത്. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരകള്‍ക്ക് ശേഷം ഡിസംബര്‍ 26 മുതലാണ് ടെസ്റ്റ് പരമ്പര തുടങ്ങുക.
Summary- South Africa announce squads for multi-format series against India; Temba Bavuma dropped from ODIs