ഗവാസ്‌കറും പറയുന്നു; ഏകദിന-ടി20 ഫോർമാറ്റിൽ പന്ത് ഓപ്പൺ ചെയ്യട്ടെ

ആസ്ട്രേലിയ ഗില്‍ക്രിസ്റ്റിനെ ഉപയോഗപ്പെടുത്തിയത് പോലെ ടീം ഇന്ത്യ, പന്തിനെ ഉപയോഗപ്പെടുത്തണമെന്നാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്

Update: 2022-07-07 05:20 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: എകദിന-ടി20 ഫോർമാറ്റുകളിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിനെ ഇന്ത്യയുട ഓപ്പണറാക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. ആസ്ട്രേലിയ ഗില്‍ക്രിസ്റ്റിനെ ഉപയോഗപ്പെടുത്തിയത് പോലെ ടീം ഇന്ത്യ, പന്തിനെ  ഉപയോഗപ്പെടുത്തണമെന്നാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റിങ് ഓര്‍ഡറില്‍ അവസാനത്തിലും ഏകദിന-ടി20 യില്‍ ഓപ്പണറുടെ റോളിലുമായിരുന്നു ഗില്‍ക്രിസ്റ്റിനെ ക്രിക്കറ്റ് ആസ്ട്രേലിയ പരീക്ഷിച്ചിരുന്നത്. അതുപോലെ പന്തിനെയും ഉപയോഗപ്പെടുത്തണമെന്നാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്.

നേരത്തെ മുന്‍ ഇന്ത്യന്‍ താരം വസീംജാഫറും പന്തിനെ ടി20യില്‍ ഓപ്പണറാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 'പന്തിനെ ഓപ്പണറാക്കുക എന്നത് ഒരു മോശം ഓപ്ഷനല്ല. വൈറ്റ് ബോൾ ക്രിക്കറ്റിൽ ആസ്‌ട്രേലിയയ്‌ക്കായി ആദം ഗിൽക്രിസ്റ്റ് ചെയ്തത് നോക്കൂ. ടെസ്റ്റ് ക്രിക്കറ്റിൽ ആറ് അല്ലെങ്കില്‍ ഏഴ് പൊസിഷനില്‍ ബാറ്റ് ചെയ്യാറുണ്ടായിരുന്നെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ ഓപ്പൺ ചെയ്യുമ്പോൾ ഗില്‍ക്രിസ്റ്റ് വിനാശകാരിയായിരുന്നു. ഒരുപക്ഷേ റിഷഭ് പന്തിനെപ്പോലെയുള്ള ഒരാൾക്ക് അങ്ങനെ കഴിഞ്ഞേക്കാം, അയാൾക്ക് ഒരുപാട് ഓവറുകൾ കളിക്കാൻ അവസരം ലഭിക്കുകയും ചെയ്യും'- സുനില്‍ ഗവാസ്കര്‍ പറഞ്ഞു. 

.ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് റിഷഭ് പന്ത് നടത്തുന്നത്. ഇന്ത്യക്കായി ഇതുവരെ കളിച്ച 31 ടെസ്റ്റുകളിൽ നിന്ന് 43.32 ശരാശരിയിൽ 2,123 റൺസ് പന്ത് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ചുറികളും പത്ത് അർധസെഞ്ചുറികളും പന്ത് സ്വന്തം പേരിലാക്കിയിട്ടുണ്ട്. 159 ആണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോർ. ആസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും പന്തിന് സെഞ്ച്വറികളുണ്ട്.  ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ കരിയറിലെ ഏറ്റവും ഉയർന്ന സ്ഥാനത്താണ് പന്ത് ഇപ്പോള്‍. ഏറ്റവും പുതിയ റാങ്കിങ്പ്രകാരം അഞ്ചാം സ്ഥാനത്താണിപ്പോള്‍ പന്ത്. 2022ൽ ഇതുവരെയുള്ള ടെസ്റ്റുകളിൽ ബാറ്റിംഗിൽ മികച്ച പ്രകടനമാണ് പന്ത് പുറത്തെടുക്കുന്നത്. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ക്രിക്കറ്റിന്റെ ചെറുഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിന് ആകുന്നില്ല. ഈ സാഹചര്യത്തിലാണ് സുനില്‍ ഗവാസ്കറിന്റെയും വസീംജാഫറിന്റെയും അഭിപ്രായം. 

Summary-Sunil Gavaskar feels Rishabh Pant should open for India in white-ball cricket: Look at what Gilchrist did

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News