ഒരു മാസം മുന്നേ ടിക്കറ്റുകൾ കാലി; ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നു

ഐസിസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

Update: 2022-09-15 13:17 GMT
Editor : Dibin Gopan | By : Web Desk
Advertising

സിഡ്നി: ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റുതീർന്നു. ഐസിസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 23 ന് മെൽബണിലാണ് ഇന്ത്യ-പാകിസ്താൻ മത്സരം. ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പ് മത്സരങ്ങളിലെ 5 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റു കഴിഞ്ഞതെന്നും ഐസിസി വ്യക്തമാക്കി. 2020ലെ വനിതാ ട്വന്റി20 ലോകകപ്പിന് ശേഷം ഐസിസി മത്സരങ്ങളിൽ ആദ്യമായാണ് പൂർണ തോതിൽ ആരാധകർക്ക് പ്രവേശനം അനുവദിക്കുന്നത്.

ഒക്ടോബർ 23ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പനയ്ക്കെത്തി മിനിറ്റുകൾക്കുള്ളിൽ തന്നെ വിറ്റുപോയി. ടിക്കറ്റുകൾ റി സെയിൽ ചെയ്യാനുള്ള പ്ലാറ്റ്ഫോം ടൂർണമെന്റിനോട് അടുത്ത ദിവസങ്ങളിൽ നിലവിൽ വരും. ഇവിടെ ടിക്കറ്റുകൾ കൈമാറാൻ ആരാധകർക്ക് സാധിക്കുമെന്ന് ഐസിസിയുടെ പ്രസ്താവനയിൽ പറയുന്നു.

സൗത്ത് ആഫ്രിക്ക-ബംഗ്ലാദേശ് മത്സരത്തിന്റെ ടിക്കറ്റും വിറ്റു കഴിഞ്ഞു. ഇന്ത്യയും ഗ്രൂപ്പ് എയിലെ റണ്ണേഴ്സ്അപ്പായി എത്തുന്ന ടീമും തമ്മിലെ മത്സരത്തിന്റെ ടിക്കറ്റും കാലിയായി കഴിഞ്ഞു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News