സാഹയുടെ കുറ്റി തെറിപ്പിച്ച് 153 കിലോമീറ്റർ വേഗതയിൽ ഉംറാന്‍റെ തീപ്പന്ത്; വീഡിയോ കാണാം

മത്സരത്തിലെ 13ാം ഓവറിലാണ് ഉംറാന്‍ മാലിക് കൊടുങ്കാറ്റായത്

Update: 2022-04-28 06:50 GMT
Advertising

അവസാന പന്തുവരെ ആവേശം അലയടിച്ച പോരാട്ടത്തിൽ ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് തകർപ്പൻ വിജയമാണ് നേടിയത്. അവസാന ഓവറിൽ വിജയിക്കാൻ 22 റൺസ് വേണമെന്നിരിക്കെ റാഷിദ് ഖാനാണ് ഗുജറാത്തിന് ത്രില്ലർ വിജയം സമ്മാനിച്ചത്.

 ഗുജറാത്ത് വിജയിച്ചെങ്കിലും മത്സരത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത് ഹൈദരാബാദ് ബൗളർ ഉംറാൻ മാലിക്കായിരുന്നു. നാലോവറിൽ വെറും 25 റൺസ് വിട്ടു നൽകി അഞ്ച് ബാറ്റര്‍മാരെയാണ് ഉംറാന്‍ ഇന്നലെ കൂടാരം കയറ്റിയത്.

മത്സരത്തിൽ വൃദ്ധിമാൻ സാഹയെ പുറത്താക്കിയ ഉംറാന്‍റെ തീപ്പന്താണിപ്പോൾ ക്രിക്കറ്റ് ലോകത്തിന്‍റെ പ്രധാന ചർച്ചാ വിഷയം. ഉംറാൻ എറിഞ്ഞ 13ാം ഓവറിലെ രണ്ടാം പന്ത് എത്തിയത് 153 കിലോമീറ്റർ വേഗതയിൽ. സാഹക്ക് ബാറ്റിൽ തൊടാൻ പോലും അവസരം നൽകാതെ പന്ത് മിഡിൽ സ്റ്റമ്പ് തെറിപ്പിച്ചു. അഞ്ചിൽ നാലു തവണയും ഉംറാൻ ഗുജറാത്ത് ബാറ്റർമാരുടെ കുറ്റിയാണ് തെറിപ്പിച്ചത്. 

വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ എന്നിവരെ ഉംറാൻ ക്ലീൻ ബൗൾഡാക്കിയപ്പോൾ ഹാർദിക് പാണ്ഡ്യയെ മാർകോ ജൻസെൻറെ കൈകളിലെത്തിച്ചു. ഇതിന് പിന്നാലെ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ഈ സീസണിൽ 15 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരുടെ കൂട്ടത്തിൽ മൂന്നാം സ്ഥാനത്താണിപ്പോൾ ഉംറാൻ. രണ്ടാം സ്ഥാനത്തുള്ള നടരാജനും 15 വിക്കറ്റാണുള്ളത്. 18 വിക്കറ്റുകളുമായി രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലാണ് ഒന്നാം സ്ഥാനത്ത്.

summary : Umran Malik Cleans Up Wriddhiman Saha With Epic 153 Kmph Yorker In IPL 2022

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News