പഴയ ഹോളോകോസ്റ്റ് പരിഹാസം; ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിന്റെ ക്രിയേറ്റീവ് ഡയരക്ടറെ മാറ്റി

നേരത്തെ ലൈംഗികച്ചുവയുള്ള പരാമർശം വിവാദമായതിനെ തുടർന്ന് സംഘാടക സമിതി പ്രസിഡന്റ് യോഷിറോ മോറി രാജിവച്ചിരുന്നു. ഉദ്ഘാടന ചടങ്ങിന്റെ സംഗീതസംവിധാനം നിർവഹിച്ച ജാപ്പനീസ് സംഗീതജ്ഞൻ കെയ്‌ഗോ ഒയാമാഡയും ഒളിംപിക്‌സ് ക്രിയേറ്റീവ് വിഭാഗം തലവനായ ഹിരോഷി സസാകിയും മറ്റു വിവാദ പരാമര്‍ശങ്ങളുടെ പേരിൽ രാജിവയ്ക്കാൻ നിർബന്ധിതരായി

Update: 2021-07-23 09:41 GMT
Editor : Shaheer | By : Web Desk
പഴയ ഹോളോകോസ്റ്റ് പരിഹാസം; ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിന്റെ ക്രിയേറ്റീവ് ഡയരക്ടറെ മാറ്റി
AddThis Website Tools
Advertising

ടോക്യോ ഒളിംപിക്‌സിന് തിരശ്ശീല ഉയരാൻ മണിക്കൂറുകൾക്കു മുൻപ് ഉദ്ഘാടന ചടങ്ങിന്റെ ക്രിയേറ്റീവ് ഡയരക്ടറെ സ്ഥാനത്തുനിന്നു നീക്കി. ഒരു ഹാസ്യപരിപാടിക്കിടെ ഹോളോകോസ്റ്റിനെ പരിഹസിക്കുന്ന തരത്തിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ജാപ്പനീസ് ഹാസ്യതാരവും നാടക സംവിധായകനുമായ കെന്റാറോ കൊബായാഷിയെ ചടങ്ങിന്റെ ചുമതലയിൽനിന്ന് നീക്കിയത്.

1990കളിലെ ഒരു ഹാസ്യപരിപാടിക്കിടെയാണ് കെന്റാറോ കൊബായാഷി ഹോളോകോസ്റ്റ് ദുരന്തത്തെ പരിഹസിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പൊങ്ങിവരികയും പരാമർശം വീണ്ടും ചർച്ചയാകുകയും ചെയ്തതോടെയാണ് ഒളിംപിക് സംഘാടക സമിതി നടപടി സ്വീകരിച്ചത്. കൊബായാഷി സ്വന്തം പരിപാടിക്കിടെ ഹോളോകോസ്റ്റ് എന്ന ചരിത്രദുരന്തത്തെ പരിഹസിച്ചതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടിയെന്ന് സംഘാടക സമിതി പ്രസിഡന്റ് സൈകോ ഹാഷിമോട്ടോ അറിയിച്ചു.

വംശീയാധിക്ഷേപപരവും ലൈംഗികച്ചുവയുള്ളതുമായ പരാമർശങ്ങളുടെയും നടപടികളുടെയും പേരിൽ ടോക്യോ ഒളിംപിക്‌സ് ചുമതലകളിൽനിന്ന് നീക്കം ചെയ്യപ്പെടുന്ന അവസാനത്തെ പ്രമുഖനാണ് കൊബായാഷി. നേരത്തെ ലൈംഗികച്ചുവയുള്ള പരാമർശം വിവാദമായതിനെ തുടർന്ന് സംഘാടക സമിതി പ്രസിഡന്റ് യോഷിറോ മോറി രാജിവച്ചിരുന്നു. ഉദ്ഘാടന ചടങ്ങിന്റെ സംഗീതസംവിധാനം നിർവഹിച്ച സംഘത്തിലെ പ്രമുഖനായ ജാപ്പനീസ് സംഗീതജ്ഞൻ കെയ്‌ഗോ ഒയാമാഡയും ഒളിംപിക്‌സ് ക്രിയേറ്റീവ് വിഭാഗം തലവനായ ഹിരോഷി സസാകിയും മറ്റു വിവാദനടപടികളുടെ പേരിൽ രാജിവയ്ക്കാൻ നിർബന്ധിതരായി. വിദ്യാഭ്യാസകാലത്ത് ഭിന്നലിംഗക്കാരെ പരിഹസിച്ചതാണ് ഒയാമാഡയ്ക്ക് തിരിച്ചടിയായതെങ്കിൽ ഒരു ഹാസ്യതാരത്തെ ശാരീരിക അവഹേളനം നടത്തിയതിനാണ് ഹിരോഷിക്ക് രാജിവയ്‌ക്കേണ്ടിവന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News