സിക്സറിന് വിലക്കേര്‍പ്പെടുത്തി ഇംഗ്ലീഷ് ക്ലബ്ബ്! കാരണമിതാണ്
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സൗത്ത് വിക്ക് ആൻഡ് ഷോർഹാം ക്ലബ്ബാണ് താരങ്ങള്‍ സിക്സറടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്
സിക്‌സറിടിച്ചാൽ ഔട്ട്. കണ്ടം ക്രിക്കറ്റിലെ എവർഗ്രീൻ നിയമങ്ങളിലൊന്നായിരുന്നു അത്. അങ്ങനെയൊരു നിയമം ഒരു പ്രൊഫഷണൽ ക്രിക്കറ്റ് ക്ലബ്ബ് നടപ്പിലാക്കിയാൽ എങ്ങനെയുണ്ടാവും. ഇംഗ്ലണ്ടില്‍ അങ്ങനെ വിചിത്രമായൊരു സംഭവം അരങ്ങേറി.
ഇംഗ്ലണ്ടിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സൗത്ത് വിക്ക് ആൻഡ് ഷോർഹാം ക്ലബ്ബ് കഴിഞ്ഞ ദിവസം തങ്ങളുടെ താരങ്ങൾ സിക്‌സടിക്കുന്നതിന് വിലക്കേർപ്പെടുത്തി. കാരണമെന്താണെന്നോ? അയൽക്കാരുടെ തെറിവിളികൾ തന്നെ.
ഗ്രൗണ്ടിന് വലിപ്പം കുറവായതിനാൽ താരങ്ങൾ അടിച്ചുയർത്തുന്ന പടുകൂറ്റൻ സിക്‌സറുകൾ അയൽവാസികളുടെ വീടുകളുടെ ജനാലച്ചില്ലുകളും മേൽക്കൂരകളും കാറുകളുമൊക്കെ തകർക്കുന്നത് സ്ഥിരം കാഴ്ചയായി. പരാതികൾ വ്യാപകമായതോടെ ക്ലബ്ബ് കടുത്ത നടപടിയിലേക്ക് കടന്നു. ഇനി സിക്‌സടറിക്കേണ്ടെന്ന് താരങ്ങൾക്ക് നിർദേശം നൽകി. ക്ലബ്ബിന്റെ തീരുമാനത്തോട് കടുത്ത അതൃപ്തിയാണ് താരങ്ങൾ അറിയിച്ചത്.