ഗ്രാനിറ്റ് ഷാക്കയുടെ സ്വിറ്റ്‌സർലാൻഡ്; പൊട്ടിക്കാൻ കാമറൂൺ

ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.30ന് അൽ ജുനൂബ് സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും.

Update: 2022-11-24 04:05 GMT
Editor : rishad | By : Web Desk
Advertising

ദോഹ: ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുമായാണ് ഞങ്ങൾ വരുന്നതെന്നാണ് സ്വിറ്റ്‌സർലാൻഡ് പരിശീലകൻ മുറാറ്റ് യാക് പറയുന്നത്. ഗ്രൂപ്പ് ജിയിൽ കാമറൂണിനെ നേരിടാനാരൊങ്ങുന്ന സ്വിറ്റ്‌സർലാൻഡിനിന്, പരിശീലകന്റെ വാക്കുകളെ അടിവരയിടാനാകുമോ? ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.30ന് അൽ ജുനൂബ് സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും.

2020 യൂറോ കപ്പിൽ ക്വാർട്ടർഫൈനലിൽ എത്തിയതാണ് സ്വിറ്റ്‌സർലാൻഡിന്റെ ഇതിന് മുമ്പത്തെയുള്ള മികച്ച നേട്ടം. അവിടെ സ്‌പെയിനിനോട് പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങി. ഇറ്റലിക്ക് മുമ്പിലായി ലോകകപ്പ് യോഗ്യത പോയിന്റും സ്വന്തമാക്കി. മൂന്ന് തുടർ തോൽവികൾക്ക് ശേഷം യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ, സ്പെയിൻ, ചെക് റിപ്പബ്ലിക്ക് എന്നിവർക്കെതിരെ നേടിയ ജയം അവർക്ക് പ്രതീക്ഷ നൽകുന്നതണ്.

ഷാക്കയും ഷാഖിരിയും....

സ്വിറ്റ്സര്‍ലാന്‍ഡിന്റെ സൂപ്പര്‍താരങ്ങളായ ഗ്രാനിറ്റ് ഷാക്കയുടെയും ഷർദാൻ ഷാക്കരിയുടെയും ചടുല നീക്കങ്ങളെ കാമറൂൺ ഭയക്കേണ്ടി വരും. ഇരുവരും കളം പിടിച്ചാല്‍ സ്വിറ്റ്സര്‍ലാന്‍ഡിനെ പിടിച്ചാല്‍ കിട്ടില്ല. മുന്നേറ്റ താരം ബ്രീൽ എംബോളോയുടെ ഫോമും ടീമിന് പ്ലസ് പോയിന്റ്.

ഗ്രാനിറ്റ് ഷാക്ക


അതേസമയം ഗോൾകീപ്പർ യാൻ സോമർ പരിക്കിന്റെ പിടിയിലാണെന്നത് ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രീമിയർ ലീഗ് താരങ്ങളായ മാനുവൽ അകാൻജി, ഫാബിയൻ ഷാർ, റെമോ ഫ്രൂലർ, ഡെനിസ് സക്കറിയ എന്നിവരെയെല്ലാം സ്വിസ് നിരയില്‍ പ്രതീക്ഷിക്കാം. ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരങ്ങളിലെല്ലാം(1966ന് ശേഷം) ജയിച്ച് തുടങ്ങുക എന്നത് സ്വിറ്റ്‌സർലാൻഡിന്റെ ശീലമാണ്. 1966ൽ ജർമനിക്കെതിരെ ആദ്യ മത്സരത്തിൽ തോറ്റിരുന്നു. 

റെക്കോര്‍ഡുമായി കാമറൂണ്‍

എട്ടാം ലോകകപ്പിനാണ് ആഫ്രിക്കൻ കരുത്തരായ കാമറൂൺ എത്തുന്നത്. ആഫ്രിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കളിക്കുന്ന രാജ്യമെന്ന നേട്ടം കാമറൂണിനാണ്. ലോകകപ്പിലെ ആദ്യ മത്സരങ്ങളിലെല്ലാം കാമറൂൺ തോറ്റാണ് തുടങ്ങാറ്. അങ്ങനെയൊരു ചീത്തപ്പേര് മാറ്റുക എന്നതാണ് റിഗോബർട്ട് സോങ് പരിശീലിപ്പിക്കുന്ന കാമറൂണിന്റെ ആദ്യ ദൗത്യം. എന്നാൽ പിന്നോട്ട് നോക്കുമ്പോൾ രസമുള്ള ഓർമകളൊന്നും കാമറൂണുകാർക്ക് ഇല്ല. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് ജയിച്ചത്.

അതും റാങ്കിങിൽ 141ാം സ്ഥാനക്കാരുമായി. എന്നിരുന്നാലും എത് വമ്പന്മാരുടെ ഗോൾമുഖം തുറക്കാൻ കെൽപ്പുള്ള ടോകോ എകാമ്പി, എറിക് മാക്‌സിം ചോപ്പോ മോട്ടിങിനെ പോലുള്ളവരുടെ കരുത്ത് കാമറൂണുകാരുടെ പ്രതീക്ഷകളാണ്. അതേസമയം ബ്രസീൽ കൂടി അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് മുന്നോട്ട് പോകണമെങ്കിൽ പെരുംകളി പുറത്തെടുക്കേണ്ടി വരും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News