റാമോസ് റോക്കറ്റായ രാത്രി, മറ്റൊരു റാമോസ് ഇല്ലാത്തതിന്റെ കണ്ണീര് കൂടി വീണു

സ്പാനിഷ് യുവനിരയ്ക്ക് മുന്നിൽ റാമോസിന് വഴിമാറേണ്ടി വരികയായിരുന്നു. ഈ ലോകകപ്പ് കളിച്ചിരുന്നെങ്കിൽ ഇത് അദ്ദേഹത്തിന്റെ അഞ്ചാമത്തെ ലോകകപ്പ് ആകുമായിരുന്നു.

Update: 2022-12-07 13:27 GMT
Editor : abs | By : Web Desk
Advertising

പോർച്ചുഗീസ്- സ്വിറ്റ്‌സർലന്റ് പ്രീക്വാർട്ടർ മത്സരത്തിൽ എല്ലാവരുടെയും കണ്ണുകൾ പറങ്കിപ്പടയുടെ മുന്നേറ്റനിരയിലെ ഒരു താരത്തിന്റെ കാലുകളിലായിരുന്നു. അത് ഗോൾകാലോ റാമോസെന്ന 21 കാരന്റേതായിരുന്നു. പറങ്കിപ്പട ആറ് ഗോളുകൾക്ക് സ്വിസ്പടയെ തുരത്തിയ മത്സരത്തിൽ റാമോസ് ഹാട്രിക് നേടിയാണ് തിളങ്ങിയത്. 2022 ലോകകപ്പിലെ ആദ്യത്തെ ഹാട്രിക് പിറന്നതും ഈ കളിയിലായിരുന്നു. റാമോസ് താരമായപ്പോൾ മറ്റൊരു മറ്റൊരു റാമോസ് ഇല്ലാത്തതിന്റെ കണ്ണീര് കൂടി ഖത്തറിൽ വീണു. പ്രീ ക്വാർട്ടറിൽ മൊറോക്കോയോട് ഷൂട്ടൗട്ടിലാണ് മുൻ ലോക ചാമ്പ്യൻമാർ അടിയറവ് പറഞ്ഞത്. സ്പാനിഷ് ഇതിഹാസം സെർജിയോ റാമോസിനെ ഇപ്രാവിശ്യം ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. സ്പാനിഷ് ടീം ലോകകപ്പ് നേടിയപ്പോൾ ടീമിലുണ്ടായിരുന്നു താരം. 

സ്പാനിഷ് ഇതിഹാസം- സെർജിയോ റാമോസ്

സെർജിയോ റാമോസ് നാല് ലോകകപ്പുകൾ കളിച്ചിട്ടുണ്ട്, ലോകകപ്പിന് പുറമെ, 2008ലും 2012ലും തന്റെ രാജ്യത്തിനൊപ്പം രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളും അദ്ദേഹം നേടിയിട്ടുണ്ട്. 180 മത്സരങ്ങൾ കളിച്ച സെർജിയോ സ്പാനിഷ് ദേശീയ ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം കൂടിയാണ്. സെർജിയോ തന്റെ കരിയറിൽ ഇതുവരെ 28 ചുവപ്പ് കാർഡുകൾ നേടിയിട്ടുണ്ട്.

കുറച്ചുകാലമായി പരിക്കുകളാൽ വലയുന്ന സെർജിയോയെ ഖത്തർ 2022 ടീമിലേക്ക് കോച്ച് ലൂയിസ് എൻറിക് തിരഞ്ഞെടുത്തിരുന്നില്ല. സ്പെയിനിന്റെ കരുത്തനായ താരത്തെ കോച്ച് ലൂയിസ് എന്ററിക്വെ ഇത്തവണ പുറത്തിരുത്തിയത് പിന്നിൽ റാമോസിന്റെ ക്ലബ്ബ് തലത്തിലെ അസാന്നിധ്യം തന്നെയാണ്. റയലിന്റെ എക്കാലത്തെയും മികച്ച താരത്തിന് ഇത്തവണ പിഎസ്ജിയുടെ അധിക മൽസരങ്ങളിലും ഇടം നേടാനായില്ല. അടുത്തിടെ നടന്ന മൽസരങ്ങളിൽ റാമോസ് തിരിച്ചുവരവ് നടത്തിയെങ്കിലും കരുത്തുറ്റ യുവനിരയ്ക്ക് മുന്നിൽ റാമോസിന് വഴിമാറേണ്ടി വരികയായിരുന്നു. ഈ ലോകകപ്പ് കളിച്ചിരുന്നെങ്കിൽ ഇത് അദ്ദേഹത്തിന്റെ അഞ്ചാമത്തെ ലോകകപ്പ് ആകുമായിരുന്നു. 

പറങ്കിപ്പടയുടെ കുതിര- ഗോൺകാലോ റാമോസ്

ലോകകപ്പിൽ പോർച്ചുഗലിനായി ഗോൺകാലോയുടെ കന്നി ഗോളുകളായിരുന്നു സ്വിറ്റ്‌സർലന്റിനെതിരെ പിറന്നത്. ഇത്. നോക്കൊട്ട് റൗണ്ടിലെ ഗോളടിക്കാരുടെ കൂട്ടത്തിൽ പ്രായക്കണക്കുകളുടെ റെക്കോഡ് പെപ്പെക്കും റാമോസിനു 21 വർഷം 169 ദിവസം എന്ന പ്രായക്കണക്കിൽ റാമോസ് പെലെക്ക് ശേഷം ലോകകപ്പിൽ ഹാട്രിക് അടിക്കുന്ന ഇളയവനാണ്.

2001 ജൂൺ 20ന് ജനിച്ച താരം നിലവിൽ പോർച്ചുഗലിലെ പ്രീമിയറ ലീഗിൽ ബെനിഫിക്ക ക്ലബിന് വേണ്ടിയാണ് കളിക്കുന്നത്. ഡാർവിൻ നുനെസ് 80 മില്യൺ ഡോളറിന് ലിവർപൂളിലേക്ക് പോയ ശേഷമാണ് റാമോസിനെ ക്ലബ് ഉയർത്തിക്കൊണ്ടുവന്നത്. ക്ലബിന്റെ സെലിക്സൽ അക്കാദമിയിൽ 13 വയസ്സുള്ളപ്പോൾ താരം ചേർന്നിരുന്നു. 2019 യുറേ അണ്ടർ 19 ടൂർണമെൻറിൽ ടോപ് ഗോൾസ്‌കോററായിരുന്നു. ടൂർണമെൻറിൽ പോർച്ചുഗൽ റണ്ണറപ്പായിരുന്നു. ബെൻഫിക്കയുടെ നാലു ടീമുകൾക്കായും (ജൂനിയേഴ്സ്, അണ്ടർ 23സ്, ബി ടീം, ഫസ്റ്റ് ടീം) റാമോസ് ഗോളടിച്ചിട്ടുണ്ട്. ആറ് അന്താരാഷ്ട്ര ഗോളുകൾ താരം നേടിയിട്ടുണ്ട്. 2022 നവംബർ 17 ന് നൈജീരിയയ്ക്കെതിരായ സൗഹൃദ മത്സരത്തിലാണ് ടീമിനായി താരത്തിന്റെ അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ ഗോൾ. ആ കളിയിൽ പോർച്ചുഗൽ 4-0 ന് ജയിച്ചു.

കഴിഞ്ഞ സെപ്തംബറിൽ നാഷൻസ് ലീഗ് മത്സരത്തിന്റെ അവസാന റൗണ്ടിലാണ് റാമോസ് പോർച്ചുഗൽ ദേശീയ സീനിയർ ടീമിലെത്തിയത്. ബെൻഫിക്ക അക്കാദമി താരമായ സെൻറർ ബാക്ക് ആന്റോണിയോ സിൽവയും ഒപ്പമുണ്ടായിരുന്നു. 25 മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറിയ ബെൻഫിക്കയുടെ കുന്തമുനകളായ റാമോസിനെയും സിൽവയെയും സാന്റോസിന് അവഗണിക്കാനാകുമായിരുന്നില്ല. പി.എസ്.ജിയും യുവാൻറസുമുള്ള ചാമ്പ്യൻസ്ലീഗിലേക്ക് ടീം യോഗ്യത നേടുകയും ചെയ്തിരുന്നു.

2006നു ശേഷം പോർച്ചുഗൽ ഇതാദ്യമായാണ് ക്വാർട്ടറിലെത്തുന്നത്. ക്വാർട്ടർ ഫൈനലിൽ പൊർച്ചുഗീസിന് മൊറോക്കയാണ് എതിരാളികൾ. ഡിസംബർ 10നാണ് മത്സരം


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News