മത്സരത്തിനിടെ മഴവിൽ പതാകയുമായി മൈതാനത്തിറങ്ങി യുവാവ്‌

ടീ-ഷര്‍ട്ടിന്റെ മുന്‍ഭാഗത്ത് 'സേവ് യുക്രൈന്‍' എന്നും പിന്നില്‍ ' റെസ്‌പെക്ട് ഫോര്‍ ഇറാനിയന്‍ വുമണ്‍' എന്നും എഴുതിയിരുന്നു

Update: 2022-11-28 22:13 GMT
Editor : rishad | By : Web Desk
Advertising

ദോഹ: കൈയില്‍ മഴവില്‍ നിറത്തിലുള്ള പതാക പിടിച്ച യുവാവ് മൈതാനത്തിനിറങ്ങി. ഗ്രൂപ്പ് എച്ചിലെ പോര്‍ച്ചുഗല്‍ യുറഗ്വായ് മത്സരത്തിനിടെയാണ് നാടകീയ സംഭവം. സൂപ്പര്‍മാന്‍ ടീ-ഷര്‍ട്ട് ധരിച്ച യുവാവ്, കൈയില്‍ മഴവില്‍ നിറത്തിലുള്ള പതാക പിടിച്ച് മൈതാനത്തിലൂടെ ഓടുകയായിരുന്നു.

ടീ-ഷര്‍ട്ടിന്റെ മുന്‍ഭാഗത്ത് 'സേവ് യുക്രൈന്‍' എന്നും പിന്നില്‍ ' റെസ്‌പെക്ട് ഫോര്‍ ഇറാനിയന്‍ വുമണ്‍' എന്നും എഴുതിയിരുന്നു. തുടര്‍ന്ന് മത്സരം അല്‍പ നേരം തടസപ്പെടുകയും ചെയ്തു. പ്രതിഷേധക്കാരനെ പിന്തുടര്‍ന്ന് സെക്യൂരിറ്റിയും പിറകേ ഓടി. തുടര്‍ന്ന് യുവാവ് ഉപേക്ഷിച്ച മഴവില്‍ നിറത്തിലുള്ള പതാക റഫറി പുറത്തേക്ക് നീക്കുകയായിരുന്നു. 

സ്വവര്‍ഗാനുരാഗികളടക്കമുള്ള എല്‍ജിബിടിക്യു പ്ലസ് സമൂഹത്തിനെതിരായ ഖത്തര്‍ ഭരണകൂടത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച്  നേരത്തെ തന്നെ പ്രതിഷേധമുണ്ടായിരുന്നു. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് വിവിധ നിറത്തിലുള്ള 'വണ്‍ ലൗ' ആം ബാന്‍ഡ് ധരിക്കാനോ ആരാധകര്‍ക്ക് മഴവില്‍ നിറങ്ങളിലുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കാനോ അനുമതിയുണ്ടായിരുന്നില്ല.

ഏഴ് യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷനുകളാണ് 'വൺ ലവ്' ആം ബാൻഡ് ധരിച്ച് കളിക്കാൻ തീരുമാനിച്ചത്. എന്നാൽ ആതിഥേയ രാജ്യത്തിനെതിരെ ഇത്തരത്തിൽ ആം ബാൻഡ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് ഫിഫ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളിൽ ഉറുഗ്വെയ്‌ക്കെതിരെ പോർച്ചുഗലിന് ജയം(2-0). ഗ്രൂപ്പ് എച്ചിലെ തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തി. രണ്ടാം മത്സരത്തിലെ തോൽവിയോടെ ഉറുഗ്വെയുടെ ഭാവി തുലാസിലായി. സൗത്ത് കൊറിയക്കെതിരെയുള്ള ഉറുഗ്വെയുടെ ആദ്യ മത്സരം സമനിലയിലാണ് അവസാനിച്ചത്. മറ്റു മത്സരഫലങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ഇനി ഉറുഗ്വെയുടെ ഭാവി 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News