Writer - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
മുന്‍ ലോക ചാംപ്യന്മാരായ ജര്‍മ്മനി 2022 ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി. യൂറോപ്യന്‍ മേഖലാ യോഗ്യതാ റൌണ്ടിലെ തങ്ങളുടെ എട്ടാം മത്സരത്തിലെ മാസിഡോണിയക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ജര്‍മ്മനി ഖത്തര്‍ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചത്. ഇതോടെ ആതിഥേയരായ ഖത്തര്‍ കഴിഞ്ഞാല്‍ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജര്‍മ്മനി മാറി. ഗ്രൂപ്പ് ജെയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 21 പോയിന്‍റ് സ്വന്തമാക്കിയാണ് ജര്‍മ്മനിയുടെ നേട്ടം. ഒറ്റ മത്സരത്തില്‍ മാത്രമാണ് ജര്‍മ്മനി തോറ്റത്. നാല് വട്ടം ലോകചാംപ്യന്മരാായ ജര്‍മ്മനി ഇരുപത്തിരണ്ടാം തവണയാണ് ലോകകപ്പിനായി യോഗ്യത നേടുന്നത്.
https://twitter.com/FIFAWorldCup/status/1447665567721304064
ജയിച്ചാല്‍ യോഗ്യതയുറപ്പിക്കാമായിരുന്ന മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ജര്‍മ്മനി മാസിഡോണിയയെ തകര്‍ത്തത്. ടിമോ വെര്‍ണര്‍ ജര്‍മ്മനിക്കായി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഹാവേര്‍ട്സ്, മുസിയാല എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. പുതിയ കോച്ച് ഹാന്‍സി ഫ്ലിക്കിന് കീഴില്‍ അഞ്ച് മത്സരങ്ങളും വിജയിച്ച് ഉജ്ജ്വല ഫോമിലുള്ള ജര്‍മ്മനിയുടെ ലക്ഷ്യം അഞ്ചാം ലോക കിരീടമാണ്.