തോറ്റിട്ടും 'ജയിച്ച' ജപ്പാൻ: ടീം അംഗങ്ങൾക്ക് ഗംഭീര വരവേൽപ്പ്

ടോക്യോയിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങൾക്ക് ഉജ്വല വരവേൽപ്പാണ് നാട്ടുകാർ നൽകിയത്

Update: 2022-12-08 03:03 GMT
Editor : rishad | By : Web Desk
Advertising

ടോകിയോ: ഖത്തർലോകകപ്പിലെ ഉജ്വല പ്രകടനത്തിന് ശേഷം ജപ്പാൻ നാട്ടിലേക്ക് തിരിച്ചെത്തി. ടോക്യോയിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങൾക്ക് ഉജ്വല വരവേൽപ്പാണ് നാട്ടുകാർ നൽകിയത്. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റാണ് ജപ്പാൻ ഖത്തറിനോട് വിടപറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിൽ സ്‌പെയിനെയും ജർമ്മനിയേയും മുട്ടുകുത്തിച്ചായിരുന്നു ജപ്പാന്റെ കുതിപ്പ്.

പരിശീലകന്‍ ഹാജിം മൊരിയാസു, ക്യാപ്റ്റൻ മായ യോഷിദ, മറ്റ് കളിക്കാരായ റിറ്റ്‌സു ഡോൻ, ജൂനിയ ഇറ്റോ എന്നിവരെ നരിറ്റ വിമാനത്താവളത്തില്‍ ആര്‍പ്പുവിളികളോടെയാണ് ജനം വരവേറ്റത്. നിരവധി പേരാണ് താരങ്ങള്‍ എത്തുന്നത് അറിഞ്ഞ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. വ്യക്തിഗത മികവുകളും ടീം പ്രയത്നവും ഉപയോഗിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനിയും ഞങ്ങൾക്ക് പോരാടാന്‍ കഴിയുമെന്ന് മൊരിയാസു മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

അതേസമയം യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന ജാപ്പനീസ് സ്ക്വാഡിലെ ചില അംഗങ്ങൾ അവരുടെ ക്ലബ്ബുകളിലേക്ക് മടങ്ങി. കാൽപന്തുകളിയുടെ വിശാലലോകത്തെ ഞെട്ടിച്ച പ്രകടനമാണ് ജപ്പാന്‍ ലോകകപ്പിലുടനീളം പുറത്തെടുത്തത്. ക്രൊയേഷ്യയോട് കാലിടറി മടങ്ങുമ്പോഴും ജപ്പാന്റെ പോരാട്ടവീര്യത്തെ ഫുട്ബോൾ പ്രേമികൾ ആദരവോടെയാണ് ഓര്‍ക്കുന്നത്.  മുന്നേറ്റം, പ്രതിരോധം, മധ്യനിര, ഗോള്‍കീപ്പര്‍ എന്നിവയിലെല്ലാം ജപ്പാന്‍ മികച്ച നിന്നു. ക്രൊയേഷ്യയെ ഷൂട്ടൌട്ടില്‍ വരെ എത്തിച്ചു. 

പരിചയസമ്പന്നരേയും പുതുമുഖങ്ങളെയും ഒരുമിച്ച് അണിനിരത്തി നല്ല ടീമിനെ ഉണ്ടാക്കിയ കോച്ച് ഹജിമെ മോറിയാസുവിനും കയ്യടിയാണ്. അതേസമയം കളത്തിന് പുറത്തും ജപ്പാന്‍ കളിക്കാരും ആരാധകരും മാതൃക സൃഷ്ടിച്ചിരുന്നു. വിജയത്തിനുശേഷം ജപ്പാൻതാരങ്ങള്‍ ഡ്രെസിങ് റൂം വൃത്തിയാക്കിയാണ് ഹോട്ടലിലേക്ക് തിരിച്ചത്. താരങ്ങൾ ഡ്രെസിങ്‌റൂം വിട്ട ശേഷമുള്ള കാഴ്ച കാണേണ്ടതുതന്നെയായിരുന്നു. ടവലുകൾ അടുക്കിവച്ചിരിക്കുന്നു. വെള്ളക്കുപ്പികളും ഫുഡ് കണ്ടെയ്‌നറുകളും ഒരുഭാഗത്ത് ചിട്ടയോടെ സൂക്ഷിച്ചിരിക്കുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

സ്റ്റേഡിയത്തിലെ കുപ്പിയും മാലിന്യങ്ങളും ആരാധകർ ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങളുമെല്ലാം വൃത്തിയാക്കി ജപ്പാന്‍ ആരാധകരും കയ്യടി വാങ്ങി.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News