പ്രായത്തിൽ കുഞ്ഞൻ... ഇറാനെ പ്രഹരമേൽപ്പിച്ച ബെല്ലിങ്ഹാം

ക്ലബ് ഫുട്‌ബോളിൽ ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി കളിക്കുന്ന താരം ടീമിനായി 7 ഗോളുകൾ നേടിയിട്ടുണ്ട്

Update: 2022-11-21 14:13 GMT
Editor : Dibin Gopan | By : Web Desk
Advertising

ദോഹ: ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ട് നിരയിലെ ഏറ്റവും പ്രായകുറഞ്ഞ താരമാണ് ജൂഡ് ബെല്ലിങ്ഹാം. 19 വയസാണ് താരത്തിന്റെ പ്രായം. എന്നാൽ, ലോകകപ്പിലെ ഇറാനെതിരെയുള്ള ആദ്യ മത്സരത്തിൽ തന്നെ രാജ്യത്തിനായി ഗോൾ നേടിയിരിക്കുകയാണ് ബെല്ലിങ്ഹാം. 35ാം മിനുറ്റിൽ അതിസുന്ദരമായ ഹെഡറിലൂടെയായിരുന്നു ബെല്ലിങ്ങാമിന്റെ ഗോൾ. ക്ലബ് ഫുട്‌ബോളിൽ ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി കളിക്കുന്ന താരം ടീമിനായി 7 ഗോളുകൾ നേടിയിട്ടുണ്ട്. ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഗോൾ നേടുന്ന രണ്ടാമത്തെ കൗമാര താരമാണ് ബെല്ലിങ്ഹാം.

ജൂഡ് ബെല്ലിങ്ഹാം, ബുകായോ സാക എന്നിവരെ ഉൾപ്പെടുത്തിയായിരുന്നു ഗരേത് സൗത്ത്‌ഗേറ്റ് ഇറാനെതിരയുള്ള ഇംഗ്ലണ്ടിന്റെ ആദ്യഇലവനെ തീരുമാനിച്ചത്.

ഇംഗ്ലണ്ട് ടീം ഇങ്ങനെ: ജോർദാൻ പിക്ക്‌ഫോർഡ്, ജോൺ സ്റ്റോൺസ്, ഹാരി മഗ്വെയർ, കീറൻ ട്രിപ്പിയർ, ഡെക്ലാൻ റൈസ്, ജൂഡ് ബെല്ലിങ്ഹാം, മേസൺ മൗണ്ട്, ലൂക്ക് ഷാ, ബുക്കയോ സാക്ക, ഹാരി കെയ്ൻ, റഹീം സ്റ്റെർലിംഗ്

ഇറാൻ ടീം ഇങ്ങനെ: അലിരേസ ബെയ്റൻവന്ദ്, സദേഗ് മൊഹറമി, എഹ്സാൻ ഹജ്സഫി, മിലാദ് മുഹമ്മദി, അലിരേസ ജഹാൻബക്ഷ്, മൊർട്ടെസ പൗരലിഗഞ്ചി, മെഹ്ദി തരേമി, റൂസ്ബെ ചെഷ്മി, അലി കരീമി, മാജിദ് ഹൊസൈനി, അഹ്‌മദ് നൂറുല്ലാഹി

ഇറാനെ തോൽപിച്ച് ഖത്തറിൽ വരവറിയിക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പേരുകാരുമായി ഇംഗ്ലണ്ട് ബൂട്ടുകെട്ടുമ്പോൾ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഇറാന് കാര്യങ്ങൾ എളുപ്പമാകില്ല. 2018 റഷ്യൻ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളാണ് ഇംഗ്ലണ്ട്. 2020 യൂറോ കപ്പിലെ ഫൈനലും കളിച്ചു. യോഗ്യതാ മത്സരങ്ങളിൽ മികച്ച ഗോൾ ശരാശരിയിലാണ് ഇംഗ്ലണ്ടിന്റെ ഖത്തർപ്രവേശം. 39 ഗോളുകളാണ് ഇംഗ്ലണ്ട്

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News