വെസ്റ്റ് ഹാമിനെതിരായ മത്സരം സമനിലയായതോടെ ക്ഷമാപണവുമായി ബുകായോ സാക്ക

യൂറോകപ്പ് ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കിക്ക് നഷ്ടപ്പെടുത്തിയ താരം നിരവധി വംശീയ ആക്രമണത്തിന് ഇരയായിരുന്നു

Update: 2023-04-17 15:17 GMT
Advertising

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വെസ്റ്റ് ഹാമിനെതിരെ സമനില വഴങ്ങിയതോടെ ക്ഷമാപണവുമായി ആഴ്സണൽ താരം ബുകായോ സാക്ക. സോഷ്യൽ മീഡിയ വഴിയാണ് താരം ആരാധകരോട് ക്ഷമ ചോദിച്ചിരുക്കുന്നത്. മത്സരത്തിലെ നിർണ്ണായകമായ പെനാൽറ്റി താരം നഷ്ടപ്പെടുത്തിയിരുന്നു.


ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ പത്ത് മിനുറ്റിൽ തന്നെ ആഴ്സനൽ ​ഗബ്രിയേൽ ജീസസ്[7], മാർട്ടിൻ ഒഡെ​ഗാർഡ്[10] എന്നിവരിലൂടെ രണ്ടു ​ഗോൾ ലീ‍ഡ് നേടിയിരുന്നെങ്കിലും പിന്നീട് കളി കെെവിടുകയാണുണ്ടായത്. മത്സരത്തിൽ 52-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി സാക്ക നഷ്ടപ്പെടുത്തുകയും ചെയ്തു. കിരീട പോരാട്ടത്തിലെ നിർണ്ണായക മത്സരം സമനില വഴങ്ങിയതോടെ സാക്കയെ മാത്രമാണ് എല്ലാവരും കുറ്റക്കാരനാക്കുന്നത്. എന്നാൽ തോമാസ് പാർട്ടിയും ഗബ്രിയേൽ മഗൽഹെസും ഇന്നലെ ഏറ്റവും മോശം കളിയാണ് കാഴ്ച്ച വെച്ചത്.

മുമ്പ് 2021-ൽ നടന്ന യൂറോകപ്പ് ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കിക്ക് നഷ്ടപ്പെടുത്തിയ താരം നിരവധി വംശീയ ആക്രമണത്തിന് ഇരയായിരുന്നു. ഈ സീസണിൽ ആഴ്സനലിന്റെ പ്രീമിയർ ലീ​ഗ് കുതിപ്പിൽ നിർണ്ണായക സാനിധ്യമായിരുന്നു ഈ ഇം​ഗ്ലീഷ് യുവതാരം. ലീ​ഗിൽ ഇതുവരെ 12- ​ഗോളുകളും 10- അസിസ്റ്റും സാക്ക ആഴ്സനലിനായി നൽകി കഴിഞ്ഞു.

31- മത്സരങ്ങളിൽ നിന്ന് 74- പോയിന്റാണ് ഒന്നാമതുളള ​ആഴ്സനലിനുളളത്. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റിയാണ് 70- പോയിന്റുമായി രണ്ടാമത്. ആഴ്സനൽ വെസ്റ്റ് ഹാമിനെതിരെ സമനില വഴങ്ങിയതോടെ ഈ മാസം 27-ാം തീയ്യതി ഇത്തിഹാദ് സ്റ്റേ‍ഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും നടക്കുന്ന മത്സരം ഇത്തവണത്തെ കിരീട വിജയികളെ ഏറെക്കുറെ തീരുമാനിക്കും.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News