റൊണാള്‍ഡോയെ സ്വാഗതം ചെയ്യാന്‍ ചുവന്ന ചെകുത്താന്മാര്‍; ആവേശത്തില്‍ യുണൈറ്റഡ് ആരാധകര്‍

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇന്നുകാണുന്ന ലോകഫുട്ബോളിലെ സൂപ്പര്‍ താരമാക്കി വളർത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡും അവരുടെ ഇതിഹാസ പരിശീലകനായ അലക്സ് ഫെർഗൂസണും ചേർന്നാണ്.

Update: 2021-08-27 15:45 GMT
Editor : ubaid | By : Web Desk
Advertising

സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോ തന്‍റെ പഴയ തട്ടകമായ മാഞ്ചസ്​റ്റർ യുനൈറ്റഡിലേക്ക്​. ആദ്യം റൊണാൾഡോക്കായി രംഗത്തുണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റി പിന്മാറിയതോടെയാണ്​ ചിത്രത്തിലില്ലാതിരുന്ന യുനൈറ്റഡ്​ തങ്ങളുടെ പ്രിയതാരത്തെ സ്വന്തമാക്കാൻ മുന്നിട്ടിറങ്ങിയത്​. യുണൈറ്റഡിന്റെ കോച്ചായിരുന്ന അലക്സ് ഫെർഗൂസൺ റൊണാള്‍ഡോയുമായി സംസാരിച്ചതിന് പിന്നാലെയാണ് കാര്യങ്ങള്‍ യുണൈറ്റഡിന് അനുകൂലമായി മാറിയതെന്നാണ് സൂചന.

റൊണാൾഡോയുമായി സംസാരിച്ചു സിറ്റിയാണ്​ റൊണാൾഡോക്കായി ആദ്യം രംഗത്തെത്തിയത്​. ഒരു വർഷം കൂടി കരാർ ബാക്കിയുള്ള താരത്തിനെ കൈമാറുമ്പോൾ 2.9 കോടി യൂറോയെങ്കിലും (ഏകദേശം 210 കോടി രൂപ) ലഭിക്കണമെന്നാണ്​ യുവൻറസി‍െൻറ ആവശ്യം. എന്നാൽ, ​റൊണാ​ൾഡോക്കായി കൈമാറ്റത്തുകയൊന്നും നൽകാനാവില്ലെന്നാണ്​ നിലപാടിലായിരുന്നു സിറ്റി. ഇതോടെയാണ്​ ചർച്ച വഴിമുട്ടിയതും റൊണാൾഡോക്കായി രംഗത്തില്ലെന്നും സിറ്റി വ്യക്​തമാക്കിയതും. ഇതോടെയാണ്​ തങ്ങളുടെ ഇതിഹാസതാരത്തെ സ്വന്തമാക്കാൻ ഒടുവിൽ യുനൈറ്റഡ്​ നീക്കം ശക്​തമാക്കിയത്​. റൊണാൾഡോക്കായി ഔദ്യോഗിക ട്രാൻസ്​ഫർ ആവശ്യം യുനൈറ്റഡ്​ ഉടൻ യുവന്‍റസിന്​ മുന്നിൽവെക്കുമെന്നാണ്​ സൂചന.

ലിസ്ബണിൽ നിന്നും ഓൾഡ് ട്രാഫോഡിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇന്നുകാണുന്ന ലോകഫുട്ബോളിലെ സൂപ്പര്‍ താരമാക്കി വളർത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡും അവരുടെ ഇതിഹാസ പരിശീലകനായ അലക്സ് ഫെർഗൂസണും ചേർന്നാണ്.

18 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അലക്സ് ഫെര്‍ഗൂസണ്‍ ശ്രദ്ധിക്കുന്നത് 2003 ആഗസ്റ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്പോര്‍ട്ടിങ് ലിസ്ബണോട് 3-1 ന് തോറ്റ മത്സരത്തിലാണ്. 5 ദിവസത്തിനകം അയാളെ തന്റെ പാളയത്തിലെത്തിക്കുന്നതില്‍ ഫെർഗൂസണ്‍ വിജയിച്ചു. അലക്സ് ഫെര്‍ഗൂസനും റോണോയും തമ്മിലുളള ബന്ധം എന്നത് മഹാനായ ഒരു കളിക്കാരനെ വാര്‍ത്തെടുത്ത കോച്ചും ശിഷ്യനുമായുളള ബന്ധത്തിന്റെ കഥയാണ്. 

Full View

റോണോ ചുവന്ന ചെകുത്താന്‍മാര്‍ക്കായി അരങ്ങേറ്റം നടത്തിയത് 16 ആഗസ്റ്റ് 2003 ല്‍ ബോള്‍ട്ടണെതിരെ 4-0 ത്തിന് യുണൈറ്റഡ് ജയിച്ച മത്സരത്തിലായിരുന്നു. നിക്കി ബട്ടിന് പകരം റോണോ ഇറങ്ങുമ്പോള്‍ ഒരു ഗോളിന് മാത്രം മുന്നിലായിരുന്നു. 'ഞാന്‍ കണ്ട എക്കാലത്തെയും മികച്ച അരങ്ങേറ്റം' എന്നാണ് ഇതിഹാസതാരം ബെസ്റ്റ് അന്ന് കുറിച്ചത്.

ആദ്യ സീസണില്‍ എഫ് എ കപ്പ് ഫൈനലിലടക്കം 45 കളികളില്‍ 6 ഗോളുകള്‍, അടുത്ത സീസണില്‍ 50 കളികളില്‍ ൯, തൊട്ടടുത്ത സീസണില്‍ 47 ല്‍ 12, അടുത്ത സീസണില്‍ 53 ല്‍ 23. 2007-08 സീസണില്‍ 48 കളിയില്‍ 42 ഗോള്‍ നേടി…ചാമ്പ്യന്‍സ് ലീഗും, പ്രീമിയര്‍ ലീഗും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയ ആ വര്‍ഷം അയാള്‍ ബാലണ്‍ ഡി ഓറും സ്വന്തമാക്കി. അവസാന സീസണില്‍ 53 കളിയില്‍ 26 ഗോളും… ഓരോ സീസണിലും  അയാള്‍ കൂടുതല്‍ കൂടുതല്‍ അപകടകാരിയായി മാറി…വിങറായെത്തിയ റോണോ മാഞ്ചസ്റ്ററില്‍ ഒരു മികച്ച ഫോര്‍വേഡായി വളരുകയായിരുന്നു…

റൊണാള്‍ഡോ യുണൈറ്റഡിനോട് വിടപറയുമ്പോള്‍ യുണൈറ്റഡിനായി 3 പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു എഫ്.എ കപ്പും രണ്ട് ലീഗ് കപ്പുകളും എല്ലാറ്റിനുപരി ഒരു ചാമ്പ്യന്‍സ് ലീഗും നേടിക്കഴിഞ്ഞു.

ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്ത്യാനോ റൊണാൾഡോയെ തള്ളിപ്പറഞ്ഞിട്ടില്ല. എതിരാളിയായി ഓൾഡ് ട്രാഫോർഡ് മൈതാനത്ത് എത്തിയ മത്സരങ്ങളിൽ വരെ വമ്പിച്ച കരഘോഷങ്ങളോടെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വീകരിച്ചിരുന്നത്.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News