കിരീടത്തോട് ഒരു പടി കൂടി അടുത്ത് മാഞ്ചസ്റ്റർ സിറ്റി: പുതിയ പരിശീലകന് കീഴിൽ ജയത്തോടെ തുടങ്ങി ടോട്ടനം
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം സതാപ്ട്ടണെ പരാജയപ്പെടുത്തിയത്.
പ്രീമിയര്‍ ലീഗിൽ ആസ്റ്റൺ വില്ലക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തിയത്. അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് 8 പോയിന്റ് സ്വന്തമാക്കിയാൽ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാം.
ആദ്യ മിനുട്ടിൽ തന്നെ ഗോൾ വഴങ്ങുകയും തുടർന്ന് പത്ത് പേരായി ചുരുങ്ങിയിട്ടും മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലക്കെതിരെ പൊരുതി ജയം നേടുകയായിരുന്നു. ഇതോടെ മാഞ്ചസ്റ്റർ സിറ്റി കിരീടത്തോട് ഒരു പടി കൂടി അടുത്തു. മത്സരത്തിന്റെ 20ാം സെക്കന്റിൽ തന്നെ ജോൺ മാക്ഗിന്നിന്റെ ഗോളിലാണ് ആസ്റ്റൺ വില്ല ലീഡ് നേടിയത്. എന്നാൽ 22ാം മിനുറ്റിൽ ഫിൽ ഫോഡെനിലൂടെ സമനില ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ റോഡ്രിയിലൂടെ മത്സരത്തിൽ ലീഡും സ്വന്തമാക്കി.
മറ്റൊരു മത്സരത്തില്‍ സതാംപ്ട്ടണെതിരെ ടോട്ടന്‍ഹാമിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം സതാപ്ട്ടണെ പരാജയപ്പെടുത്തിയത്. പരിശീലകനായിരുന്ന ജോസെ മൗറിനോയെ പുറത്താക്കിയതിന് ശേഷമുള്ള ടോട്ടൻഹാമിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. പുതിയ പരിശീലകന് കീഴിലെ ആദ്യ മത്സരം ജയത്തോടെ തുടങ്ങാനും ടോട്ടനത്തിനായി. മത്സരത്തിൽ പിന്നിട്ട് നിന്നതിന് ശേഷം 2 ഗോൾ തിരിച്ചടിച്ചാണ് ടോട്ടൻഹാം ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡാനി ഇങ്‌സിന്റെ ഗോളിൽ സൗതാമ്പ്ടൺ ആണ് മത്സരത്തിൽ ആദ്യ ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ഗാരെത് ബെയ്‌ലിന്റെ ഗോളിലൂടെ സമനില നേടിയ ടോട്ടൻഹാം ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഗോളിലൂടെ മത്സരത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു.