ലിവർപൂൾ താരം ഫാബിയോ കാർവാലോ ബ്രന്റ്ഫോഡിൽ
Update: 2024-08-13 11:03 GMT
ലണ്ടൻ: ലിവർപൂൾ താരം ഫാബിയോ കാർവാലോ ഇനി ബ്രന്റ്ഫോഡിനായി പന്തുതട്ടും. 21കാരനായ പോർച്ചുഗീസ് മുന്നേറ്റ താരത്തെ 27.5 മില്യൺ പൗണ്ടിനാണ് ബ്രന്റ് ഫോഡ് നേടിയത്.
15 മില്യൺ പൗണ്ടിന്റെ ഡീലുമായെത്തിയ സൗത്താംപ്ടണിനെ മറികടന്നാണ് ബ്രെന്റ് ഫോഡ് താരവുമായി കരാർ ഒപ്പിടുന്നത്. 2022ൽ താരത്തെ ലിവർപൂളിന് നൽകിയ ഫുൾഹാമിന് ഇതിൽ നിന്നും 20% ലാഭവിഹിതം ലഭിക്കും.
21 ഓളം മത്സരങ്ങളിൽ ലിവർപൂൾ ജഴ്സിയണിഞ്ഞ താരം മൂന്നുഗോളുകൾ മാത്രമാണ് നേടിയിരുന്നത്. 2023-24 സീസണിൽ ആർ.ബി ലെപ്സിഗിനൊപ്പം ചേർന്ന താരം ബെഞ്ചിലിരിക്കേണ്ടി വന്നതിനെത്തുടർന്ന് ഇംഗ്ലണ്ടിലെ രണ്ടാം നിര ക്ലബായ ഹൾസിറ്റിക്കൊപ്പം ചേർന്നിരുന്നു. അവിടെ മികച്ച ഫോമിൽ പന്തുതട്ടിയ താരം ഒൻപത് ഗോളുകളും നേടി.