ചുംബന വിവാദം; സ്പാനിഷ് ഫുട്ബോൾ തലവൻ ലൂയിസ് റൂബിയാലെസിനെ സസ്പെൻഡ് ചെയ്ത് ഫിഫ

ആഗോള ഫുട്‌ബോള്‍ സംഘടനയുടെ അച്ചടക്ക സമിതിയാണ് ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും റൂബിയാലെസിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Update: 2023-08-26 15:39 GMT
Editor : rishad | By : Web Desk
Advertising

സൂറിച്ച് (സ്വിറ്റ്‌സര്‍ലന്‍ഡ്): വനിതാ ലോകകപ്പ് ഫൈനലിനു പിന്നാലെ സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ച സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ സസ്‌പെന്‍ഡ് ചെയ്ത് ഫിഫ.

ആഗോള ഫുട്‌ബോള്‍ സംഘടനയുടെ അച്ചടക്ക സമിതിയാണ് ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും റൂബിയാലെസിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ലൂയിസ് റൂബിയാലെസിനെ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താത്കാലികമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ഫിഫ പ്രസ്താവനയില്‍ പറയുന്നു. ഓഗസ്റ്റ് 26 മുതല്‍ 90 ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. വിജയാഘോഷത്തിനിടെ റൂബിയാലെസ് ജെന്നിഫര്‍ ഹെര്‍മോസോയുടെ ചുണ്ടില്‍ ബലമായി ചുംബിക്കുകയായിരുന്നു. 

സംഭവത്തില്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ സ്‌പെയിനിലെ വനിതാ ലീഗുകള്‍, പുരുഷന്മാരുടെ ലാ ലിഗ ക്ലബ്ബുകള്‍, കൂടാതെ അന്തര്‍ദ്ദേശീയ തലങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. സ്‌പെയ്‌നിലെ വനിതാ ഫുട്‌ബോള്‍ ലീഗായ ലിഗ എഫ് റൂബിയാലസിനെ പുറത്താക്കാന്‍ ആവശ്യപ്പെടുകയും മോശം പെരുമാറ്റത്തിനെതിരേ നാഷണല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News