'എല്ലാവർക്കും നന്ദി'; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ടോണി ക്രൂസ്

ദീർഘകാലം രാജ്യത്തിന് വേണ്ടി ജഴ്‌സിയണിയാൻ അവസരം കിട്ടിയതിൽ അഭിമാനമുണ്ടെന്ന് ക്രൂസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു

Update: 2021-07-02 14:04 GMT
Editor : abs | By : Sports Desk
Advertising

മ്യൂണിച്ച്: ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. യൂറോകപ്പിൽ നിന്ന് ടീം പുറത്തായതിന് പിന്നാലെയാണ് ക്രൂസിന്റെ വിരമിക്കൽ പ്രഖ്യാപനം. 2010ൽ അരങ്ങേറിയ ക്രൂസ് 109 അന്താരാഷ്ട്ര മത്സരങ്ങളിൽ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. 17 ഗോളുകളും നേടി. 2014ൽ ലോകകപ്പ് നേടിയ ജർമൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു.

ദീർഘകാലം രാജ്യത്തിന് വേണ്ടി ജഴ്‌സിയണിയാൻ അവസരം കിട്ടിയതിൽ അഭിമാനമുണ്ടെന്ന് ക്രൂസ് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

'ജർമനിക്കായി 109 മത്സരങ്ങൾ കളിച്ചു. ഇനി അങ്ങനെയൊന്നുണ്ടാകില്ല. പ്രധാനപ്പെട്ട കിരീട നേട്ടങ്ങൾക്ക് ശേഷമാണ് കളിയവസാനിപ്പിക്കുന്നത്. അവ സാധ്യമാക്കുന്നതിനായി എന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടുണ്ട്. 2022ലെ ഖത്തർ ലോകകപ്പിൽ ഉണ്ടാകില്ല. വരും വർഷങ്ങളിൽ റിയൽമാഡ്രിഡിലെ ലക്ഷ്യങ്ങളിൾ ശ്രദ്ധ കൊടുക്കാൻ ആഗ്രഹിക്കുന്നു. ഒരു ഭർത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലും കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു' - ക്രൂസ് കുറിച്ചു. 

കോച്ച് ജോക്കിം ലോയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. 'ആരാധകർക്കും പിന്തുണച്ചവർക്കും നന്ദി. വിമർശകർക്കും നന്ദിയറിയിക്കുന്നു. ഏറ്റവും ഒടുവിൽ ജോക്കിം ലോയോട് ആത്മാർത്ഥമായി നന്ദി പറയുന്നു. അദ്ദേഹമാണ് ജർമനിയെ ലോകകപ്പ് ജേതാക്കളാക്കി മാറ്റിയത്. അദ്ദേഹം എന്നിൽ വിശ്വാസമർപ്പിച്ചു' - അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Editor - abs

contributor

By - Sports Desk

contributor

Similar News