'13 ദിവസമായി ഐസൊലേഷനിൽ, ഇപ്പോഴും കോവിഡ് പോസിറ്റീവ്': നിരാശ പരസ്യമാക്കി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കോവിഡ്‌ വ്യാപനം കാരണം ബ്ലാസ്റ്റേഴ്‌സിന് ടീമിനെ ഗ്രൗണ്ടില്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങളാണ് മാറ്റിയത്.

Update: 2022-01-26 10:51 GMT
Editor : rishad | By : Web Desk
Advertising

13 ദിവസമായിട്ടും കോവിഡ് നെഗറ്റീവ് ആവാത്തതിൽ നിരാശ പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ജനുവരി 25നാണ് അദ്ദേഹം തന്റെ നിരാശ പരസ്യമാക്കി ഇക്കാര്യം വ്യക്തമാക്കിയത്. '13 ദിവസമായി ഐസൊലേഷനിലാണ്. ഇപ്പോഴും പോസിറ്റീവ് ആണ്. പുറത്തിറങ്ങാൻ കഴിയുന്നില്ല, ഇതില്‍ നിരാശനും അസ്വസ്ഥനുമാണ്'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കോവിഡ്‌ വ്യാപനം കാരണം ബ്ലാസ്റ്റേഴ്‌സിന് ടീമിനെ ഗ്രൗണ്ടില്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങളാണ് മാറ്റിയത്. എടികെ മോഹന്‍ ബഗാനും, മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള മത്സരങ്ങളാണ് മാറ്റിവെച്ചത്. മത്സരത്തിന്റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു.  

ഈ മാസം 30ന് ബംഗളുരു എഫ്‌സിക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലഭിച്ച 18 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിനിറങ്ങുന്നത്. എന്നാല്‍ ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കോവിഡ് സ്ഥിതിഗതികൾ‌ മെച്ചപ്പെട്ട് വരുകയാണെന്നും ടീം അടുത്ത ദിവസം തന്നെ അവരുടെ മുഴുവൻ സ്ക്വാഡിനൊപ്പം പരിശീലനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  കേരള ബ്ലാസ്റ്റേഴ്സ്, എടികെ മോഹൻ ബഗാൻ, എഫ് സി ഗോവ, ജംഷദ്പൂർ എഫ് സി എന്നീ ക്ലബ്ബുകളെയാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി ബാധിച്ചതെന്ന് കഴിഞ്ഞയാഴ്ച റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ രണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. നിലവില്‍ 11 മത്സരങ്ങളില്‍ 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 12 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള ഹൈദരാബാദ് എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിന് സീസണില്‍ അനായാസം കിരീടത്തിലെത്താന്‍ കഴിയുമെന്ന് മുന്‍ പരിശീലകന്‍ എല്‍ക്കോ ഷാട്ടോറി അഭിപ്രായപ്പെട്ടു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News