വരുന്നു സാമുറായികൾ, 2026 ലോകകപ്പ് യോഗ്യത നേടി ജപ്പാൻ; ആതിഥേയർക്ക് പുറമെ സീറ്റുറപ്പിച്ച ആദ്യ രാജ്യം
1998ന് ശേഷം തുടർച്ചയായ ലോകകപ്പുകളിൽ ജപ്പാൻ യോഗ്യത നേടിയിരുന്നു


ടോക്കിയോ:2026 ഫിഫ ലോകകപ്പ് യോഗ്യത ഉറപ്പാക്കുന്ന ആതിഥേയർക്ക് പുറമെ നിന്നുള്ള ആദ്യ രാജ്യമായി ജപ്പാൻ. ഏഷ്യൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ബഹ്‌റൈനെ തോൽപിച്ചതോടെയാണ് 19 പോയന്റുമായി സാമുറായികൾ ഔദ്യോഗികമായി ബെർത്തുറപ്പിച്ചത്. യുഎസ്,കാനഡ, മെക്‌സിക്കോ ടീമുകളാണ് ആതിഥേയരായി ഇതിനകം യോഗ്യത ഉറപ്പാക്കിയ രാജ്യങ്ങൾ
Congratulations, @jfa_samuraiblue! 👏
— FIFA (@FIFAcom) March 20, 2025
The first team from Asia to qualify for #FIFAWorldCup 26! pic.twitter.com/ZbJOOvNOFU
ഗ്രൂപ്പ് സിയിൽ ഒരു തോൽവി പോലുമറിയാതെയാണ് സാമുറായികൾ യോഗ്യതാ മത്സരങ്ങളിൽ മുന്നേറുന്നത്. ഇതുവരെ ഏഴ് മത്സരങ്ങളിൽ ആറു ജയവും ഒരു സമനിലയുമാണ് നേട്ടം. തുടർച്ചയായി എട്ടാം ലോകകപ്പ് യോഗ്യതയാണ് ഏഷ്യൻ രാജ്യം ഉറപ്പാക്കിയത്. 1998ൽ ആദ്യമായി ഏഷ്യയുടെ പ്രാതിനിധ്യമായി വിശ്വമേളക്കെത്തിയ ജപ്പാൻ, 2002,06,10,14,18,22ലും ക്വാളിഫൈ മാർക്ക് കടന്നു
കഴിഞ്ഞ ഖത്തർ ലോകകപ്പിലടക്കം പ്രമുഖ ടീമുകളെ ഞെട്ടിച്ച സാമുറായികൾ അത്ഭുതപ്രകടനമാണ് നടത്തിയത്. ആദ്യ ടീമായി യോഗ്യതാമാർക്ക് കടന്നതിലൂടെ അടുത്തവർഷം നടക്കുന്ന ലോകകപ്പിനും കൃത്യമായ മുന്നൊരുക്കത്തോടെയാണ് വരുന്നതെന്ന സൂചന കൂടിയാണ് ടീം നൽകിയത്. യൂറോപ്പിലെ പ്രധാന ക്ലബുകളിൽ കളിക്കുന്ന താരങ്ങളടക്കം ജപ്പാൻ ദേശീയടീമിലുണ്ട്