മുംബൈ എഫ്.സി തോറ്റു; ബ്ലാസ്‌റ്റേഴ്‌സ് സെമിയിൽ

2016ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എൽ പ്ലേ ഓഫിൽ കടക്കുന്നത്.

Update: 2022-03-05 18:25 GMT
Advertising

മുംബൈ സിറ്റി എഫ്.സി ഹൈദരാബാദ് എഫ്.സിയോട് തോറ്റതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ സെമി പ്രവേശം ഉറപ്പാക്കി. 2016ലാണ് ഇതിന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് അവസാന നാലിലെത്തിയത്. ഹൈദരാബാദിനോട് മുംബൈ എഫ്.സി തോറ്റതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രവേശനത്തിന് വഴിതുറന്നത്.

മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തുന്നത്. 19 കളികളിൽ നിന്ന് 33 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്താണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സ് പത്താം സ്ഥാനത്തായിരുന്നു. അവസാന മത്സരം ബാക്കിനിൽക്കെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമി പ്രവേശം.

ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഹൈദരാബാദ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. കൊറോണ കാരണം ടീമിലെ പ്രധാന താരങ്ങൾ ഇല്ലാതെയും ഉള്ള താരങ്ങൾ മാച്ച് ഫിറ്റ് എല്ലാതെയും ആണ് ഹൈദരാബാദ് കളിച്ചത്. എന്നിട്ടും അവർ മുംബൈ സിറ്റിയെ തോൽപ്പിച്ചു.

ആദ്യ പകുതിയിൽ തന്നെ ഹൈദരാബാദ് രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. 14ാം മിനുട്ടിൽ യുവ ഫോർവേഡ് രോഹിത് ദാനു ഹൈദരബാദിന് ലീഡ് നൽകി. 41ാം മിനുട്ടിൽ ചിയനീസി കൂടെ ഗോൾ നേടിയതോടെ ഹൈദരബാദ് ആദ്യ പകുതി 2-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 76ാം മിനുട്ടിൽ മൗർട്ടഡ ഫാളിന്റെ ഹെഡർ മുംബൈ സിറ്റിക്ക് പ്രതീക്ഷ നൽകിയെങ്കിലും അത് ആശ്വാസ ഗോളായി മാത്രം മാറി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News