വിനോദ നികുതി അടച്ചില്ല; കേരള ബ്ലാസ്റ്റേഴ്സിന് നോട്ടീസ് നൽകി കൊച്ചി കോർപ്പറേഷൻ

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളുടെ വിനോദ നികുതിയാണ് ടീം അടക്കാത്തത്.

Update: 2025-01-16 06:13 GMT
Editor : rishad | By : Web Desk
Advertising

കൊച്ചി: വിനോദ നികുതി അടക്കാത്തതിനാല്‍ കേരള ബ്ലാസ്റ്റേഴ്സിന് നോട്ടീസ് നൽകി കൊച്ചി കോർപ്പറേഷൻ.

ഉടൻ പണം അടച്ചില്ലെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളുടെ വിനോദ നികുതിയാണ് ടീം അടക്കാത്തത്. 

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കലൂർ സ്റ്റേഡിയത്തിൽ കളിച്ച മത്സരങ്ങളുടെ വിശദാംശങ്ങൾ, ടിക്കറ്റ് വില്പനയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എന്നിവയും കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

മുൻവർഷങ്ങളിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ജിസിഡിഎക്കും നോട്ടീസ് നൽകിയിട്ടുണ്ട്. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News