കുട്ടികളെ സാധാരണക്കാരെ പോലെ സ്‌കൂളിൽ കൊണ്ടാക്കുന്ന മെസി: അമ്പരപ്പ് മാറാതെ സംഗീത്
മെസ്സിയല്ലേ എന്നു സംശയം. ചോദിച്ചപ്പോൾ ഒരു ചിരിയോടെ അതെ എന്നു പറഞ്ഞതു മാത്രമേ ഓർമയുള്ളൂ. ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിച്ചതും അതിനു സമ്മതിച്ച് ചേർന്നു നിന്ന് ചിത്രമെടുത്തതുമെല്ലാം വളരെ വേഗം സംഭവിച്ചു എന്നു മാത്രമേ സംഗീതിന് പറയാനുള്ളൂ. മെസ്സിയുടെ മക്കളും ആ സ്കൂളിലാണ് പഠിക്കുന്നത്.
ബാഴ്‌സലോണയിൽ നിന്ന് പിഎസ്ജിയിലെത്തിയ മെസി തന്നെയാണ് ഫുട്‌ബോൾ ലോകത്തെ ചൂടുള്ള ചർച്ച. പിഎസ്ജിയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മെസിയുടെ ഓരോ നീക്കങ്ങളും കൗതുകത്തോടെയാണ് ഫുട്‌ബോൾ ലോകം ഇപ്പോഴും വീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
കളിത്തിരക്കിനിടയിലും മെസിക്ക് കുടുംബത്തോടൊപ്പമൊക്കെ ചിലവഴിക്കാൻ സമയം കിട്ടാറുണ്ടോ എന്ന ചോദ്യമൊക്കെ ആരാധകർ ഇടയ്ക്കിടെ അന്വേഷിക്കാറുണ്ട്. എന്നാൽ സാധാരണക്കാരെ പോലെ കുട്ടികളെ സ്‌കൂളിൽ കൊണ്ടാക്കാൻ മെസി എത്തിയെന്ന് പറഞ്ഞാലോ. വിശ്വസിച്ചെ പറ്റൂ. ഇങ്ങനെയൊരു അസുലഭ നിമിഷത്തെക്കുറിച്ച് പറയുന്നതോ ഒരു മലയാളിയും. പാരീസിൽ താമസക്കുന്ന സംഗീത് ആണ് മെസിയോടൊപ്പമുള്ള സെൽഫി പങ്കുവെച്ച് ഇക്കാര്യം വ്യക്തമാക്കിയത്. മലയാള മനോരമയാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
പാരിസിൽ താമസിക്കുന്ന സംഗീത് കഴിഞ്ഞദിവസം രാവിലെ മകൾ അനികയെ (4) അമേരിക്കൻ സ്കൂൾ ഓഫ് പാരിസിൽ (എഎസ്പി) കൊണ്ടാക്കാൻ പോയതാണ്. സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു. ഇടനാഴിയിലൂടെ പോകവേ അരികെ നല്ല പരിചയമുള്ള മുഖം.
മെസ്സിയല്ലേ എന്നു സംശയം. ചോദിച്ചപ്പോൾ ഒരു ചിരിയോടെ അതെ എന്നു പറഞ്ഞതു മാത്രമേ ഓർമയുള്ളൂ. ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിച്ചതും അതിനു സമ്മതിച്ച് ചേർന്നു നിന്ന് ചിത്രമെടുത്തതുമെല്ലാം വളരെ വേഗം സംഭവിച്ചു എന്നു മാത്രമേ സംഗീതിന് പറയാനുള്ളൂ. മെസ്സിയുടെ മക്കളും ആ സ്കൂളിലാണ് പഠിക്കുന്നത്.
മലപ്പുറം പെരിന്തൽമണ്ണ അനശ്വരയിൽ വേണുഗോപാലിന്റെ മകനായ സംഗീത് എണ്ണ ഖനനവുമായി ബന്ധപ്പെട്ട സ്ലംബഗർ എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.2009 മുതൽ 2012 വരെ ദുബായിൽ ഇതേ കമ്പനിയിൽ ഉണ്ടായിരുന്നു. പിന്നീട് സൗദിയിലേക്കു മാറി. കഴിഞ്ഞ വർഷമാണ് പാരീസിലെത്തിയത്.