സതാംപ്‍ടണിനെതിരെ നാലു ഗോൾ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആഴ്സനലുമായുളള പ്രീമിയർ ലീഗ് കിരീട പോരാട്ടം കൂടുതൽ ആവേശകരമാക്കാനായി
ഏർലിംഗ് ഹാലൻഡ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ സതാംപ്‍ടണിനെതിരെ മികച്ച വിജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് 45-ാം മിനുറ്റിൽ ഏർലിംഗ് ഹാലൻഡാണ് സിറ്റിയുടെ ആദ്യ ഗോൾ നേടിയത്. ഗ്രീലിഷ് പാസ് ചെയ്ത പന്ത് സ്വീകരിച്ച ഡിബ്രുയിൻ ഹാലൻഡിനെ ലക്ഷ്യം വെച്ച് പന്ത് ബോക്സിലേക്ക് ഉയർത്തി നൽകി, ചാടി ഉയർന്ന ഹാലൻഡ് കൃത്യമായി പന്ത് വലയിലെത്തിച്ചു. സിറ്റിക്കായി രണ്ടാം ഗോൾ കണ്ടെത്തിയത് ഗ്രീലിഷാണ്. മൈതാന മധ്യത്ത് നിന്ന് ഡിബ്രുയിൻ അളന്നു മുറിച്ചു നൽകിയ പാസ് സ്വീകരിച്ച് ഗ്രീലിഷ് വേഗത്തിൽ കുതിച്ച് സതാംപ്‍ടൺ പോസ്റ്റിലേക്ക് നിറയൊഴിച്ചു, ആ ഷോർട് ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് കൃത്യമായി വലയിലെതത്തിച്ചു.
27 games
— Manchester City (@ManCity) April 8, 2023
30 goals@ErlingHaaland in the @premierleague 👊
68-ാം മിനുറ്റിലായിരുന്നു ഹാലൻഡിന്റെ സുപ്പർ ഗോൾ പിറന്നത്. ജാക്ക് ഗ്രീലിഷ് പൊക്കി നൽകിയ പന്ത് ഒരു അക്രോബാറ്റിക് ഷോർട്ടിലൂടെ താരം വലയിലെത്തിച്ചു. അത്ഭുതത്തോടെയായിരുന്നു ഗ്യാലറിയിലെ ആരാധകർ ആ ഗോൾ കണ്ടു നിന്നത്. പരിക്കിൽ നിന്ന് മോചിതനായി ഹാലൻഡ് കളിക്കുന്ന ആദ്യ മത്സരമാണ് ഇന്നത്തേത്. എന്നിട്ടും താരത്തിന്റെ പ്രകടനത്തിന് യാതൊരു വിധ കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായി ഇന്നത്തെ പ്രകടനം. ഗോൾ നേടിയ ശേഷം താരത്തെ പിൻവലിച്ചു ജൂലിയൻ അൽവാരസിനെ ഗാർഡിയോള കളികളത്തിലേക്ക് ഇറക്കി. പകരക്കാരനായി ഇറങ്ങിയ അൽവാരസും 75-ാം മിനുറ്റിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി ഗോൾ നേട്ടക്കാരടെ പട്ടികയിൽ ഇടം നേടി. 72-ാം മിനുറ്റിൽ സെകൗ മാരയാണ് സതാംപ്‍ടണിന്റെ ആശ്വാസ ഗോൾ നേടിയത്.
Wow. Erling Haaland. 🤯 pic.twitter.com/hhUdgtf2Z3
— Premier League (@premierleague) April 8, 2023
ഇന്ന് വിജയിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആഴ്സനലുമായുളള പ്രീമിയർ ലീഗ് കിരീട പോരാട്ടം കൂടുതൽ ആവേശകരമാക്കാനായി. ഇന്ന് വിജയിക്കുകയാണെങ്കിൽ ആഴ്സനലുമായുളള കിരീട പോരാട്ടം ഈ സീസണിന്റെ അവസാന മത്സരം വരെ തുടരുമെന്ന് പെപ് ഗാർഡിയോള മാധ്യമങ്ങളോട് മത്സരത്തിനു മുമ്പ് പറഞ്ഞിരുന്നു. രണ്ടാമതുളള മാഞ്ചസ്റ്റർ സിറ്റിക്ക് 29- മത്സരങ്ങളിൽ നിന്ന് 67- പോയിന്റാണുളളത്. ഇത്രയും തന്നെ മത്സരങ്ങളിൽ നിന്ന് 72- പോയിന്റാണ് ആഴ്സനലിനുളളത്. 29- മത്സരങ്ങളിൽ നിന്ന് 23 പോയിന്റുളള സതാംപ്ടൺ ഏറെക്കുറെ പ്രീമിയർ ലീഗിൽ നിന്ന് പുറത്താകാനാണ് സാധ്യത.