എംബാപ്പെ മികച്ച കളിക്കാരനാണ്, പക്ഷേ ഞങ്ങൾ കളിക്കുന്നത് ടെന്നീസല്ല: കൈൽ വാൽക്കർ

ക്വാർട്ടർ ഫൈനൽ മത്സരം ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലാണെന്നും, ഇംഗ്ലണ്ടും എംബാപ്പെയും തമ്മിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു

Update: 2022-12-09 13:43 GMT
Editor : Dibin Gopan | By : Web Desk
Advertising

ദോഹ: ലോകകപ്പിൽ ഫ്രാൻസ്- ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ നടക്കാനിരിക്കെ സൂപ്പർതാരം കൈലിയൻ എംബാപ്പെയെ വെല്ലുവിളിച്ച് ഇംഗ്ലണ്ടിന്റെ പ്രതിരോധതാരം കൈൽ വാക്കർ. എംബാപ്പെ മികച്ച കളിക്കാരനാണ് എന്നാൽ തങ്ങൾ കളിക്കുന്നത് ടെന്നീസല്ലെന്നും വാക്കർ പറഞ്ഞു. ക്വാർട്ടർ ഫൈനൽ മത്സരം ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലാണെന്നും, ഇംഗ്ലണ്ടും എംബാപ്പെയും തമ്മിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു.

എംബാപ്പെ മികച്ച കളിക്കാരനാണ്. പക്ഷേ ഞങ്ങൾ കളിക്കുന്നത് ടെന്നീസല്ല. ഇത് വ്യക്തിഗത മത്സരമല്ല, ഒരു ടീം ഗെയിം ആണ്. അദ്ദേഹം മികച്ച കളിക്കാരനായതിലാണ് ഇത്തരം ചോദ്യങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. അർഹമായ ബഹുമാനം നൽകുമെങ്കിലും ഞങ്ങൾ അദ്ദേഹത്തിന് ചുവപ്പുപരവതാനി വിരിക്കില്ല. ഞങ്ങൾ അദ്ദേഹത്തെ തടയുക തന്നെ ചെയ്യുമെന്നും കൈൽ വാക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ലോകകപ്പിലെ ടോപ് സ്‌കോറർ പോരാട്ടത്തിൽ അഞ്ചു ഗോളുകളോടെ ഒന്നാമതാണ് എംബാപ്പെ. രണ്ട് അസിസ്റ്റുകളും എംബാപ്പെയുടെ പേരിലുണ്ട്. ഖത്തർ ലോകകപ്പിൽ നാല് കളികളിൽ നിന്നാണ് എംബാപ്പെ അഞ്ച് ഗോളുകൾ നേടിയത്. കഴിഞ്ഞ ലോകകപ്പിലെ 4 ഗോളുകൾ കൂടി ചേർത്താൽ ആകെ 11 മത്സരങ്ങളിൽ 9 ഗോളുകൾ. ഇതോടെ രണ്ട് ലോകകപ്പുകളിൽ ഫ്രാൻസിനായി നാലോ അതിൽ കൂടുതലോ ഗോൾ നേടുന്ന ആദ്യതാരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കിയിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News