ഡീഗോയില്ലാത്ത ആദ്യ മത്സരത്തെക്കുറിച്ച് മെസ്സി
Update: 2021-06-05 16:01 GMT
ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരം തങ്ങൾക്ക് ഏറെ പ്രത്യേകതയുള്ളതായിരുന്നുവെന്ന് അർജന്റൈൻ ഫുട്ബോൾ താരം ലയണൽ മെസ്സി. ഡീഗോ മറഡോണ ഇല്ലാത്ത ദേശീയ ടീമിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
"ഇത് ഞങ്ങൾക്ക് പ്രത്യകതയുള്ള മത്സരമായിരുന്നു. ഡീഗോയില്ലാത്ത ആദ്യത്തെ മത്സരം. അദ്ദേഹത്തിന് ദേശീയ ടീമെന്നാൽ എന്താണെന്ന് ഞങ്ങൾക്കറിയാം. അദ്ദേഹം അവിടെ സന്നിഹിതനായിരുന്നു. ഇതിനു പുറമെ, ലോകത്തും ഞങ്ങളുടെ രാജ്യത്തും പ്രത്യേക സാഹചര്യമാണ്. എല്ലാവർക്കും വിഷമകരമായ സമയമാണ്." - മെസ്സി പറഞ്ഞു.
ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയും ചിലിയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ കഴിഞ്ഞ വർഷം നവംബറിലാണ് മരണപ്പെട്ടത്.