മെസിയോ ലവൻഡോസ്ക്കിയോ? ബാളൻ ഡോർ ആർക്കെന്ന് ഇന്നറിയാം

Update: 2021-11-29 01:36 GMT
Advertising

ബാളൻ ഡോർ പുരസ്ക്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. രാത്രി ഒരു മണിക്കാണ് പ്രഖ്യാപനം. ലയണൽ മെസി, റൊബർട്ട് ലവൻഡോസ്ക്കി, ജോർജീനോ എന്നിവരിലൊരൾ മികച്ച പുരഷ താരമാകും.

അർജന്റീനയുടെ ഇരുപത്തിയെട്ട് വർഷത്തെ കിരീടവരൾചയ്ക്ക് അറുതിവരുത്തിയ നായകൻ ലയണൽ മെസ്സിക്കാണ് ബാളൻ ഡോർ ലഭിക്കാൻ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്നത്. ടീമിന് കിരീടം ലഭിച്ചപ്പോൾ ട്യൂർണമെന്റിലെ മികച്ച താരം, ടോപ് സ്കോറർ തുടങ്ങിയ നേട്ടങ്ങൾ മെസി സ്വന്തമാക്കി. മുൻപ് ആറ് തവണ ബാളൻ ഡോർ നേടിയിട്ടുള്ള മെസി ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് കൂടുമാറിയ ശേഷം പഴയഫോനിമല്ല.

ലാറ്റിനമേരിക്കൻ ഗോൾ സ്കോറർമാരിൽ പെലെയെ മറികടന്ന മെസി ഒരിക്കൽ കൂടി നേട്ടത്തിലേക്ക് എത്തിയേക്കാം.

ജർമൻ ലീഗിൽ കഴിഞ്ഞ സീസണിൽ 28 മത്സരങ്ങളിൽ നിന്നും 41 ഗോളുകൾ നേടിയ ലെവൻഡോസ്ക്കി മെസിക്ക് ശക്തമായ വെല്ലുവിളിയുയർത്തുന്നുണ്ട്. ജെറാഡ് മുള്ളറുടെ 49 വർഷം പഴക്കുമുള്ള റെക്കോർഡും ലെവെ മറികടന്നിരുന്നു. പക്ഷേ ദേശീയ ടീമിന് കിരീടമില്ലാത്തത് ലെവൻഡോസ്ക്കിക്ക് തിരിച്ചടിയാകും.

യൂറോ കപ്പ് നേടിയ ഇറ്റലിയുടെ ജോർജീൻഹോയും പട്ടികയിലുണ്ടെങ്കിലും ബാളൻ ഡോർ കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. ബാഴ്സലോണയുടെ സ്പാനിഷ് താരങ്ങളായ അലക്സിയ പുറ്റെല്ലസ്, ജെനി ഹെർമോസോ, ലെയ്കേ മാർട്ടെൻസ് എന്നിവരാണ് വനിതകളുടെ പട്ടികയിൽ സാധ്യതയുള്ളവർ

Summary : Messi or Lewandowski? Ballon d'or winner announcement today

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News