മെസിയെ പിൻവലിക്കുന്നതും അപൂർവം: 'ഇതിന് മുമ്പ് 2008ൽ'!

മത്സരത്തില്‍ പിഎസ്ജി വിജയിച്ചെങ്കിലും സൂപ്പര്‍താരം ലയണല്‍ മെസിയെ പിന്‍വലിച്ചതാണ് ചൂടന്‍ചര്‍ച്ച.

Update: 2021-09-21 12:05 GMT
Editor : rishad | By : Web Desk
Advertising

ഫ്രഞ്ച് ലീഗില്‍ ലിയോണിനെതിരായ പി.എസ്ജിയുടെ മത്സരമാണ് ഫുട്‌ബോള്‍ ലോകത്തെ ഇപ്പോള്‍ ചൂടുപിടിപ്പിക്കുന്നത്. മത്സരത്തില്‍ പിഎസ്ജി വിജയിച്ചെങ്കിലും സൂപ്പര്‍താരം ലയണല്‍ മെസിയെ പിന്‍വലിച്ചതാണ് ചൂടന്‍ചര്‍ച്ച. മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനുട്ടിലായിരുന്നു അങ്ങനെയൊരു സംഭവം. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ച ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

പിഎസ്ജിയില്‍ മെസിയുടെ തുടക്കം തന്നെ പാളിപ്പോയെന്നാണ് ആരാധകര്‍ അടക്കംപറയുന്നത്. മെസി കളത്തിലിറങ്ങിയാല്‍ റഫറിയുടെ ഫൈനല്‍ വിസില്‍ വരെ കളത്തിലുണ്ടാകും. അതാണ് പതിവ്. എന്നാല്‍ അതിന് വിപരീതമായിരുന്നു ലിയോണിനെതിരായ മത്സരം. കരിയറിൽ വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമെ മെസി പിൻവലിക്കപ്പെട്ടിട്ടുള്ളൂ. ഇതിന് മുമ്പ് മെസിയെ മത്സരത്തിനിടെ വലിച്ചത് 2008ലാണ് എന്നതാണ് ശ്രദ്ധേയം.  



 


അതായത് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതിന് ശേഷം 2021ലാണ് പരിക്കൊന്നും സംഭവിക്കാതെ മെസിയെ പിന്‍വലിച്ച് മറ്റൊരാളെ ഇറക്കുന്നത്. എന്തിനാണ് മെസിയെ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഫുട്‌ബോള്‍ ലോകത്ത് നിന്ന് വരുന്നത്. സുരക്ഷമുന്‍നിര്‍ത്തിയാണ് താരത്തെ പിൻവലിച്ചതെന്നായിരുന്നു മത്സരത്തിനു ശേഷം പി.എസ്.ജി പരിശീലകന്‍ പോച്ചട്ടിനോ വ്യക്തമാക്കിയിരുന്നത്. നിരവധി പ്രധാന മത്സരങ്ങൾ വരാനുണ്ട് എന്നതിനാൽ മെസിക്കു പരിക്കു പറ്റാതിരിക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

അതേസമയം തന്നെ പിന്‍വലിക്കാനുള്ള തീരുമാനം മെസിക്ക് അത്ര പിടിച്ചിട്ടില്ല. പോച്ചട്ടിനോക്ക് കൈ കൊടുക്കാൻ വിസമ്മതിച്ച താരം അതിനു ശേഷം ബെഞ്ചിലിരിക്കുമ്പോഴും സന്തോഷവാനല്ലായിരുന്നു. എന്തിനാണ് മെസിയെ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഫുട്‌ബോള്‍ ലോകത്ത് നിന്ന് വരുന്നത്.

അതേസമയം മെസിക്ക് പകരക്കാരനായി പ്രതിരോധതാരം അബ്ദുല്‍ഹക്കീമിയെയാണ് ഇറക്കിയത്. മുഴുവന്‍സമയം കളിക്കാന്‍ മെസിക്ക് താല്‍പര്യമുണ്ടായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച്‌ ലീഗ്‌ വണ്‍ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍കൂടിയായ പിഎസ്ജി ജയം തുടര്‍ന്നെങ്കിലും ഇതുവരെ മെസിക്ക് ഗോളടിക്കാനായിട്ടില്ല. മൂന്ന് മത്സരങ്ങളാണ് പിഎസ്ജിക്ക് വേണ്ടി മെസി കളിച്ചത്. അതേസമയം മെറ്റ്‌സിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിലാണ് ഇനി മെസി ആരാധകര്‍ ഉറ്റുനോക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News