‘മെസ്സി തന്നെ’; റോണായോ മെസ്സിയോ മികച്ചതെന്ന ചോദ്യത്തിന് മടിക്കാതെ നെയ്മറുടെ മറുപടി

Update: 2024-07-06 13:06 GMT
Editor : safvan rashid | By : Sports Desk
messi neymar
AddThis Website Tools
Advertising

ന്യൂയോർക്: മെസ്സിയോ റോണായോ മികച്ചവൻ?. ഏത് ഫുട്ബാൾ താരത്തിന് നേരെയും ഉയരുന്ന ചോദ്യം. ചിലർ മടിച്ചു നിൽക്കുമ്പോൾ ചിലർ ഉത്തരം പറയും.

ഇക്കുറി ഈ ചോദ്യമെത്തിയത് ബ്രസീൽ സൂപ്പർ താരം നെയ്മർക്ക് മുന്നിൽ. റാപ്പിഡ് ഫയർ റൗണ്ടിൽ ലൂയിസ് ഫിഗോ, ഫ്രാങ്ക് റിബറി, ഒസ്മാനെ ഡെംബലെ, കെവിൻ ഡി ബ്രൂയ്നെ, ജാക് ഗ്രീലിഷ് എന്നിവരേക്കാൾ മുകളിലായി നെയ്മർ തെരഞ്ഞെടുത്തത് ഫ്രാൻസ് താരം കിലിയൻ എംബാപ്പെയെയാണ്.

എന്നാൽ റൊണാൾഡീന്യോയെ എംബാപ്പെക്കും മുകളിൽ നെയ്മർ തെരഞ്ഞെടുത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയോ റൊണാൾഡീന്യോയോ എന്ന ചോദ്യത്തിന് മുന്നിൽ അൽപ്പം ആലോചിച്ച് നിന്നെങ്കിലും ഒടുവിൽ ക്രിസ്റ്റ്യാനോയെ തെരഞ്ഞെടുത്തു.

ഒടുവിലാണ് ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ​യോ എന്ന ചോദ്യമെത്തിയത്. അവിടെ ഒട്ടും ആലോചിക്കാതെത്തന്നെ നെയ്മർ മെസ്സിയെ തെരഞ്ഞെടുത്തു. സ്വന്തം പേരിനും മുകളിലാണ് മെസ്സിയെ താരം തെരഞ്ഞെടുത്തത്.


Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News