‘മഅ സലാമ നെയ്മർ’; അൽഹിലാൽ വിട്ട് ബ്രസീലിയൻ താരം, ഇനി എങ്ങോട്ട്?

Update: 2025-01-28 04:41 GMT
Editor : safvan rashid | By : Sports Desk
neymar
AddThis Website Tools
Advertising

റിയാദ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മറുമായുള്ള കരാർ സൗദി സൂപ്പർ ലീഗ് ക്ലബായ അൽഹിലാൽ അവസാനിപ്പിച്ചു. ഉഭയകക്ഷി ധാരണ പ്രകാരമാണ് താരവുമായുള്ള 18 മാസത്തോളം നീണ്ട കരാറിന് അന്ത്യമായത്.ഏഴ് മാസത്തെ കരാർ ഇനിയും ബാക്കി നിൽക്കവേയാണ് വേർപിരിയൽ.

2023ലാണ് പി.എസ്.ജിയിൽ നിന്നും നെയ്മർ അൽഹിലാലിത്തെിയത്. എന്നാൽ തുടർപരിക്കുകളിൽ വലഞ്ഞ നെയ്മർ കളത്തിലിറങ്ങിയത് വെറും 7 മത്സരങ്ങളിൽ മാത്രം. ഇത് ആരാധകർക്ക് വലിയ നിരാശ നൽകിയിരുന്നു. 90 മില്യൺ യൂറോയെന്ന ഭീമൻ തുകയാണ് നെയ്മറിന് അൽഹിലാൽ നൽകിയിരുന്നത്.

നെയ്മർ തന്റെ മുൻ ക്ലബായ ബ്രസീലിലെ സാന്റോസിലേക്ക് പോകുമെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. സാന്റോസിലേക്കുള്ള മടങ്ങിവരവിന് നെയ്മർ വാക്കാൽ സമ്മതം മൂളിയെന്നും നടപടിക്രമങ്ങളാണ് ഇനി പൂർത്തിയാകാനുള്ളതെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാഴ്സയിലേക്കുള്ള വരവിന് മുമ്പ് നെയ്മർ സാന്റോസിനായി 225 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.

നേരത്തേ അമേരിക്കൻ ക്ലബുകളും നെയ്മറുമായി ചർച്ച നടത്തിയിരുന്നു. ഇന്റാർമിയാമി, ചിക്കോ ഗോ ഫയർ എന്നീ ക്ലബുകളുമായി ചർച്ച നടന്നിരുന്നുവെങ്കിലും തീരുമാനമായില്ല. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News