‘കൊന്നാലും പ്രശ്​നമില്ല’; ഒളിമ്പിക്​സിലെ ഇന്ത്യയുടെ മോശം പ്രകടനത്തി​െൻറ കാര്യം തുറന്നുപറഞ്ഞ്​ ഛേത്രി

Update: 2024-08-01 10:53 GMT
Editor : safvan rashid | By : Sports Desk
Advertising

ന്യൂഡൽഹി: ഒളിമ്പിക്​സി​ൽ ഇന്ത്യക്ക്​ ശോഭിക്കാനാകത്തി​െൻറ കാരണം തുറന്ന്​ പറഞ്ഞ്​ ഫുട്​ബോൾ താരം സുനിൽ ഛേത്രി. 150 കോടിയോളം ജനസംഖ്യയുണ്ടായിട്ടും പ്രതിഭകളെ തിരിച്ചറിയുന്നതിൽ ഇന്ത്യ പരാജയമാണെന്ന്​ ഛേത്രി തുറന്നടിച്ചു.

ഒളിമ്പിക്​സിൽ എന്തുകൊണ്ട്​ കാര്യമായി പ്രകടനം നടത്തുന്നില്ല എന്നതിനെക്കുറിച്ച്​ ഒരു അഭിമുഖത്തിൽ ഛേത്രി പറഞ്ഞതിങ്ങനെ:‘‘150 കോടിയോളം ജനസംഖ്യയുണ്ടായിട്ടും ഇന്ത്യ ഒളിമ്പിക്​സിൽ മെഡലുകൾ നേടുന്നില്ല എന്ന്​ പറയുന്നത്​ വസ്​തുതാപരമായി ശരിയല്ല. കാരണം നമ്മൾ 150 കോടിയിൽ നിന്നും പ്രതിഭകളെ തിരിച്ചറിയുന്നില്ല. ഒളിമ്പിക്​സിൽ നന്നായി പ്രകടനം നടത്തുന്ന ചൈന, യു.എസ്​, ജർമനി, ജപ്പാൻ, ആസ്​ട്രേലിയ, കാനഡ എന്നിവർ പ്രതിഭകളെ തിരിച്ചറിയുന്നതിൽ നമ്മളേക്കാൾ മുന്നിലാണ്​’’

‘‘നമ്മുടെ രാജ്യത്ത്​ പ്രതിഭകൾക്ക്​ ക്ഷാമമില്ല എന്നത്​ ശരിയാണ്​. ഫുട്​ബോളിലോ ജാവലിൻ ത്രോയിലോ ക്രിക്കറ്റിലോ പ്രതിഭയുള്ള ഒരു അഞ്ചുവയസ്സുകാരൻ ആൻഡമാനിലുണ്ടെന്ന്​ കരുതുക. അവൻ പോലും അത്​ അറിയില്ല. ഒന്നോരണ്ടോ തവണത്തേതിന്​ ശേഷം അവനെ പിന്നെ കാണില്ല. വല്ല കാൾ സെൻററിലും പണിയെടുക്കും’’

‘‘പ്രതിഭകളെ തിരിച്ചറിയുന്നതിലും ശരിയായ സമയത്ത്​ വളർത്തുന്നതിലും നമ്മൾ ഒരുപാട്​ പിന്നിലാണ്​. ഇത്​ പറഞ്ഞതിന്​ എന്നെ കൊന്നാലും പ്രശ്​നമില്ല. ഇതാണ്​ സത്യം’’ -ഛേത്രി പറഞ്ഞു.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News