സ്വിസ് വലക്ക് മുന്നിലെ മാന്ത്രിക കൈകൾ; രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് യാൻ സോമർ

2020 യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി സ്വിസ് പടയെ ക്വാർട്ടറിലെത്തിച്ചതാണ് കരിയറിലെ അവിസ്മരണീയ നിമിഷം.

Update: 2024-08-19 12:54 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലണ്ടൻ: രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്വിറ്റ്‌സർലാൻഡ് ഗോൾകീപ്പർ യാൻ സോമർ. ഒരുപതിറ്റാണ്ടിലേറെയായി സ്വിസ് ഗോൾ വല കാക്കുന്ന 35 കാരൻ 94 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. അതേസമയം ഇറ്റാലിയൻ ക്ലബ് ഇന്റർമിലാൻ താരമായ സോമർ ക്ലബ് ഫുട്‌ബോളിൽ തുടർന്നും കളിക്കും. 

 2012 ലാണ് സോമർ സ്വിറ്റ്സർലൻഡിനായി അരങ്ങേറിയത്. തുടർന്ന് മൂന്ന് ലോകകപ്പുകളിലും മൂന്ന് യൂറോകപ്പുകളിലും രാജ്യത്തിനായി വലകാത്തു. 2020 യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി സ്വിസ് പടയെ ക്വാർട്ടറിലെത്തിച്ചതാണ് സോമറിന്റെ രാജ്യാന്തര കരിയറിലെ അവിസ്മരണീയ നിമിഷം. അന്ന് കിലിയൻ എംബാപ്പെയുടെ കിക്ക് തടഞ്ഞിട്ടാണ്  സോമർ ചെമ്പടയെ അവസാന എട്ടിലെത്തിച്ചത്.

യൂറോ കപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലാണ് കരിയറിലെ അവസാന മത്സരം. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണികിൽ നിന്ന് ഇന്റർ മിലാനിലെത്തിയ താരം ആദ്യ സീരി എ സീസണിൽ തന്നെ കിരീടം സ്വന്തമാക്കിയിരുന്നു. സോമർ പടിയിറങ്ങിയതോടെ ബൊറൂസിയ ഡോർട്മുണ്ടിന്റെ ഗ്രെഗർ കോബൽ സ്വിസ് ടീമിന്റെ ഒന്നാം ഗോൾകീപ്പറാകും

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News