ആരെടുക്കും പ്രീമിയർ ലീഗ്?; പ്രവചനവുമായി വെയ്ൻ റൂണി

Update: 2024-04-08 14:03 GMT
Editor : safvan rashid | By : Sports Desk
Advertising

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആവേശകരമായ അന്ത്യത്തിലേക്കാണ് അടുക്കുന്നത്. 31 മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ 71 പോയന്റുമായി ആഴ്സണൽ ഒന്നാമതും അത്രതന്നെ പോയന്റുമായി ലിവർപൂൾ രണ്ടാമതുമാണ്. ഒരുപോയന്റ് മാത്രം പിറകിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഇരുവർക്കും കടുത്ത വെല്ലുവിളി ഉയർത്തുന്നു.

ഇതിനിടെ പ്രവചനവുമായി എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം വെയ്ൻ റൂണി. ‘‘ ഇനിയും ഒരുപാട് സമയമുണ്ട്. ഏഴ് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളതെങ്കിലും സീസ​ണിന്റെ അവസാനത്തിലും ഇപ്പോഴും ഒരുപാട് കാര്യങ്ങൾ സംഭവിക്കും. ലിവർപൂൾ തന്നെ ഒടുവിൽ അതെടുക്കുമെന്നാണ് ചിന്തിക്കുന്നത്’’ -വെയ്ന് റൂണി പറഞ്ഞു.

ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞത് ലിവർപൂളിന് തിരിച്ചടിയായിരുന്നു. മത്സരത്തിൽ എതിരാളികളെക്കാൾ ഏറെ മുന്നിലായിട്ടും ഗോളടിക്കാൻ കഴിയാതിരുന്നതാണ് ലിവർപൂളിന് വിനയായത്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News