സഹലിനെ വ്യത്യസ്ത പൊസിഷനുകളില്‍ പരീക്ഷിക്കും: കേരള ബ്ലാസ്റ്റേഴ്സ് കോച്ച്
സഹൽ ടീമിന്‍റെ മുതല്‍ക്കൂട്ടാണെന്നും രാജ്യത്തിനും ക്ലബ്ബിനുമായി അദ്ദേഹത്തിന് ഇനിയുമൊരുപാട് സംഭാവനകൾ നൽകാനാവുമെന്ന് വുകുമാനോവിച്ച് പറഞ്ഞു
ഐ.എസ്സ്. എല്ലിൽ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ സഹൽ അബ്ദുസ്സമദിനെ വ്യത്യസ്ത പൊസിഷനുകളില്‍ പരീക്ഷിക്കുമെന്ന് കോച്ച് ഇവാൻ വുകുമാനോവിച്ച്. സഹൽ ടീമിന്‍റെ മുതല്‍ക്കൂട്ടാണെന്നും രാജ്യത്തിനും ക്ലബ്ബിനുമായി അദ്ദേഹത്തിന് ഇനിയുമൊരുപാട് സംഭാവനകൾ നൽകാനാവുമെന്ന് വുകുമാനോവിച്ച് പറഞ്ഞു.
നാളെ ഐ.എസ്.എൽ എട്ടാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മോഹൻ ബഗാനെ നേരിടാനിരിക്കെയാണ് വുകുമാനോവിച്ചിന്‍റെ പ്രതികരണം.നാളെ നടക്കുന്ന മത്സരത്തിൽ ടീമിലെ എല്ലാ പ്രധാനതാരങ്ങളും കളത്തിലിറങ്ങുമെന്നും ആരും പരിക്കിന്‍റെ പിടിയിലല്ലെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 8–ാം സീസണ് വെള്ളിയാഴ്ച തുടക്കമാവും. കോവിഡ് നിയന്ത്രണമുള്ളതിനാൽ ഇക്കുറി സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാൻ ഐ.എസ്.എല്‍ ടീമുകൾക്കാകില്ല. ഗോവ മാത്രമാണ് മത്സരവേദി. ഗോവയിലെ ഫറ്റോർദ സ്റ്റേഡിയം , ബാംബോലിം സ്റ്റേഡിയം തിലക് മൈതാനം എന്നിവിടങ്ങളിലായി സൂപ്പർ ലീഗിന്‍റെ ആവേശം ചുരുങ്ങും.
ഇന്ത്യൻ കളിക്കാർക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യം കൂടി ഇത്തവണ ഐ. എസ്. എൽ മുന്നോട്ടുവക്കുന്നുണ്ട്. അതിനാൽ ഒരു ടീമിൽ പരമാവധി ആറ് വിദേശ കളിക്കാർ മാത്രമാണുണ്ടാവുക. നാല് വിദേശ താരങ്ങൾ മാത്രമേ പ്ലെയിംഗ് ഇലവനിൽ ഉണ്ടാകൂ. ഒരാൾ ഏഷ്യൻ ഫുട്ബാേൾ കോൺഫെഡറേഷനിൽ നിന്നുള്ള താരമായിരിക്കും.
വൈകീട്ട് 7:30നാണ് മത്സരങ്ങൾ. ശനിയാഴ്ച രണ്ട് മത്സരങ്ങൾ വീതം നടക്കും. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ മുംബൈ സിറ്റി, എടികെ മോഹൻ ബഗാന്‍, ബംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ഹൈദരാബാദ് എഫ്‌സി, എഫ്‌സി ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്‌സി, ഈസ്റ്റ് ബംഗാൾ, ജംഷഡ്പുർ എഫ്‌സി ടീമുകളാണ് ലീഗിൽ പന്തുതട്ടുക. പുതിയ പരിശീലകൻ ഇവാൻ വുകാമനോവിച്ചിനുകീഴിലാണ് കന്നിക്കിരീടം തേടി ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നത്.
SUMARY: Coach Ivan Vukumanovic has said that Kerala Blasters midfielder Sahal Abdussamad will be tested in different formations this season. Vukumanovich said that Sahal is an asset to the team and that he can make many more contributions to the country and the club.